ചൂടുകുരു അകറ്റാം

വേനല്‍ കാലങ്ങളില്‍ സാധാരണ എല്ലാ ആള്‍ക്കാര്‍ക്കും ചൂടുകുരു വരാറുണ്ട്. ഇവ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പ ചികിത്സകള്‍ ആയുര്‍വേദത്തിലുണ്ട്. ഇരുവേലി ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും നാളികേരവെള്ളത്തില്‍ പഞ്ഞി മുക്കി ശരീരത്തില്‍ തുടയ്‌ക്കുന്നതും ചൂടുകുരു അകറ്റാന്‍ സഹായിക്കും. നാല്‍പ്പാമരം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. ഏലാദി വെളിച്ചെണ്ണ ശരീരത്തില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിക്കുക. വെളിച്ചെണ്ണയില്‍ ജീരകം പൊടിച്ചു ചേര്‍ത്ത്, അതു പുരട്ടി കുറച്ചുസമയം കഴിഞ്ഞ് താളി ഉപയോഗിച്ച് കുളിക്കുക. നറുനീണ്ടിവേര് ഉണക്കി പൊടിച്ച് അട ഉണ്ടാക്കി നല്‍കിയാല്‍ കുട്ടികളിലെ ചൂടുകുരുവിനെ പ്രതിരോധിക്കാം. രാമച്ചം ചതച്ചത് തലേദിവസം ഇട്ട് വച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha