ശരീരവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍...!, എന്നാല്‍ ബ്ലാക്ക് കോഫി നിങ്ങളെ സഹായിക്കും

നിരവധി പേര്‍ക്ക് ഏറെ പ്രിയമുള്ള ഒന്നാണ് ബ്ലാക്ക് കോഫി. കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെങ്കിലും ഇതിന് നിരവധി ഗുണങ്ങളാണുള്ളത്. ശരീരവണ്ണം കുറയ്ക്കാന്‍ ബ്ലാക്ക് കോഫി സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
* ഗ്രീന്‍ കോഫി ബീന്‍സാണെങ്കില്‍ അവയ്ക്ക് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവ് കൂടുതലാണ്.
* ഗ്രൗണ്ട് ബീന്‍സില്‍ നിന്ന് ബ്ര്യൂ ചെയ്തെടുത്ത ഒരു കപ്പ് റെഗുലര്‍ ബ്ലാക്ക് കോഫിയില്‍ 2 കലോറിയാണ് അടങ്ങിയിരിക്കുന്നതത്രേ. ചില കാപ്പിയില്‍ ഒരു കലോറിയും ആകാമിത്. ഡീകഫിനേറ്റ് ചെയ്ത കാപ്പിയാണെങ്കില്‍ പൂജ്യമാണ് കലോറിയുടെ അളവ്. കലോറിയുടെ അളവ് കുറവുള്ള പാനീയങ്ങള്‍ ശരീരവണ്ണം കൂടുന്നതിനെ തടയുന്നു.
* ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ഭക്ഷണം കഴിഞ്ഞ ശേഷം അതിന്റെ ഭാഗമായി ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം 'ക്ലോറോജെനിക് ആസിഡ്' സഹായിക്കുന്നു. ഇതിനൊപ്പം തന്നെ ബിപി, രക്തത്തിലെ ഷുഗര്‍നില എന്നിവ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഇത് സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.
* ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുകയും എന്തെങ്കിലും കഴിക്കുകയും ചെയ്യുന്നവര്‍ക്കാണ് വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ട്. ഇത്തരക്കാര്‍ക്ക് ബ്ലാക്ക് കോഫിയെ ആശ്രയിക്കാവുന്നതാണ്. വിശപ്പിനെ മിതപ്പെടുത്തുന്നതിനും അതുവഴി ഭക്ഷണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
* ശരീരത്തില്‍ അധികമുള്ള ജലാംശവും വണ്ണം കൂടുതലായി തോന്നിക്കാം. ഇത് താല്‍ക്കാലികമായ ഒരു പ്രശ്നം മാത്രമാണ്. എങ്കില്‍ക്കൂടിയും ഇതിനെ പരിഹരിക്കാന്‍ ബ്ലാക്ക് കോഫിക്ക് സാധ്യമാണ്. ശരീരത്തില്‍ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നു.
https://www.facebook.com/Malayalivartha