ശരീരം തണുപ്പിക്കാന്‍ വെളളരി

ആയുര്‍വേദപ്രകാരം വെളളരി ഏറെ ഔഷധഗുണമുളളതും, ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്. കാര്‍ബോഹൈട്രേറ്റ്, പെട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്‌ഫറസ്, സോഡിയം കാത്സ്യം എന്നിവ ഇതില്‍ ധാരളമുണ്ട്. പ്രോട്ടീന്‍, ഇരുമ്പ് എന്നിവയുമുണ്ട്. വെളുത്ത വെളളരി പ്രമേഹം, മെലിച്ചില്‍, കഫം, പിത്തം എന്നിവ കുറയ്‌ക്കും. എന്നാല്‍ പഴുത്ത വെളളരി പിത്തത്തെ വര്‍ധിപ്പിക്കും.
വെള്ളരി ചതച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് എടുത്ത് അതില്‍ രണ്ടു ടീസ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു ദിവസേന കഴിച്ചാല്‍ മൂത്രതടസം മാറും.
ചര്‍മത്തിനു സൗന്ദര്യവും മുഖഭംഗിയും ലഭിക്കാന്‍ വെള്ളരി അരച്ചു ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ചാല്‍ മതി. പതിവായി ഇങ്ങനെ ചെയ്യുന്നത് ചുളിവുകളും പാടുകളും നീക്കി ചര്‍മത്തെ സുന്ദരമാക്കും.
ശരീരം തണുപ്പിക്കാനും വെള്ളരി നല്ലതാണ്. അധികം മൂക്കാത്ത വെള്ളരി നിത്യവും പച്ചയ്‌ക്കു കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന പരവേശം ശമിപ്പിക്കും.
വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം നിര്‍ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ് എടുത്ത നീരും സമം കരിക്കിന്‍ വെള്ളവും ചേര്‍ത്ത് രണ്ട് ഔണ്‍സ് വീതം പലവട്ടം കഴിക്കുക.
വെള്ളരിനെയ്യ് (സുഖപ്രസുതിഘൃതം) കഴിക്കുന്നത് സുഖപ്രസവത്തിനു സഹായിക്കും.
മൂത്രതടസത്തിനു വെള്ളരി കുരുവോടുകൂടി അല്‍പം എലിക്കാഷ്‌ടവും ചേര്‍ത്തു നാഭിയില്‍ പൊതിയുന്നതും വെള്ളരി മാത്രം അകത്തേക്കു കഴിക്കുന്നതും മികച്ച ചികിത്സയാണ്. പ്രത്യേകിച്ചു വിഷബാധ മൂലമുണ്ടായ മൂത്രതടസത്തില്‍ ഈ ചികിത്സ ഏറെ ഫലപ്രദമാണ്.
വെള്ളരിക്കുരു പാലില്‍ അരച്ചിട്ടു നാഭിയിലിട്ടാല്‍ മൂത്രതടസം മാറും.
മൂത്രച്ചൂടിനു വെള്ളരിക്ക അരച്ചു പച്ചവെള്ളത്തില്‍ കലര്‍ത്തി ശര്‍ക്കര യും ചേര്‍ത്തു കഴിച്ചാല്‍ നല്ല ആശ്വാസം കിട്ടും.
വെള്ളരിക്ക ചെറു കഷണങ്ങളാക്കി മുറിച്ച് ഉപ്പും കുരുമുളകുപൊടിയും വിതറി വേനല്‍കാലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം ശമിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും.
വെള്ളരിഇലയും ജീരകവും കൂട്ടി വറുത്തു പൊടിയാക്കി തേനില്‍ സേവിക്കുന്നതു തൊണ്ടരോഗങ്ങള്‍ക്കു ഗുണകരമാണ്.
വെള്ളരിയുടെ തളിരില തേനും കൂട്ടി തിരുമ്മിപ്പിഴിഞ്ഞു കണ്ണിലിറ്റിക്കുക. കണ്‍ചുവപ്പ്, പഴുപ്പ്, വീക്കം, ചൊറിച്ചില്‍ എന്നിവ ശമിക്കും.
വെള്ളരി തേങ്ങയും പുളിയും ജീരകവും മറ്റു മസാലകളും ചേര്‍ത്തരച്ചു തയാറാക്കുന്ന ഒഴിച്ചുകറി മലയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവമാണ്. ഈ കറി വിശപ്പു കൂട്ടുന്നതും മലബന്ധം മാറ്റുന്നതും മൂത്രതടസം മാറാന്‍ സഹായിക്കുന്നതുമാണ്.
പത്തു പലം കുറുന്തോട്ടിക്കഷായം വച്ച് എട്ടിലൊന്നാക്കി പശുവിന്‍നെയ്യ്, വെള്ളരിക്കാനീര് ഇവ രണ്ടു നാഴിവീതം എട്ടുകഴഞ്ച് അതിമധുരവും അരച്ചുകലക്കി കാച്ചി ഗര്‍ഭകാലത്തു സേവിക്കുന്നതു സുഖപ്രസവം നടക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha