ഭക്ഷണപ്രിയരാണോ ? ചില ഭക്ഷണം നിങ്ങൾക്ക് അലർജിയുണ്ടാക്കാം ; കാരണം ഇതാണ്

ആഹാരം പലപ്പോഴും അലർജി ഉണ്ടാക്കാറുണ്ട്. എല്ലാവർക്കുമല്ല ചിലർക്ക് ചില ഭക്ഷണങ്ങൾ അലർജിയിലേക്ക് നയിക്കും. ഈ അലർജി തിരിച്ചറിയപ്പെടാതെ ചിലപ്പോൾ ആറ് വലിയ അപകടത്തിലേക്കു നിങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ അലർജി ഉണ്ടാകുന്നത് എന്നറിയാമോ ? ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തനം നടത്തുമ്പോഴാണ് അലർജി എന്ന അവസ്ഥ ഉണ്ടാകുന്നത്. ഒരു തവണ ഒരു ആഹാരത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവർത്തിക്കുകയാണെങ്കിൽ പിന്നീട് ആ ആഹാരം ചെറിയ അളവിൽ കഴിച്ചാൽപ്പോലും അലർജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചിലർക്ക് അലർജിയുണ്ടാക്കുന്ന ചില ആഹാരങ്ങൾ ഇതൊക്കെയാണ്.. ബീറ്റ്റൂട്ട്, കാബേജ്, കാരറ്റ്, സെലറി, കുക്കുംബർ, സവാള, സ്വീറ്റ്കോൺ, ഇഞ്ചി തുടങ്ങിയ പച്ചക്കറികളിലെ പ്രോട്ടീൻ. ഓറഞ്ച്, മുന്തിരി തുടങ്ങി സിട്രസ് വിഭാഗത്തിൽ വരുന്ന പഴവർഗങ്ങൾ. ബീഫ്, പോർക്ക് എന്നീ മാംസവിഭവങ്ങളിലെ പ്രോട്ടീൻ. തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും തിരണ്ടി, സ്രാവ് . മുട്ടയുടെ വെള്ള, മുട്ടയിൽ നിന്നുള്ള മയോണൈസ്, ഐസ്ക്രീംമൃഗങ്ങളുടെ പാലും പാൽ ഉൽപ്പന്നങ്ങളും. ഗോതമ്പ്, ചോളം, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളിലെ പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടൻ. നട്സ് വിഭാഗത്തിൽപ്പെടുന്ന കപ്പലണ്ടി, വാൾനട്ട്, ബദാം, പീനട്ട് ബട്ടർ. മുള പൊട്ടിയ ഉരുളക്കിഴങ്ങ്, കൂൺ എന്നിവ.
എന്താണ് ഈ അലെർജിക്കു കാരണമാകുന്നത് എന്നല്ലേ ? ആഹാര പദാർഥങ്ങളിലുള്ള പ്രോട്ടീനാണ് അലർജി വരുത്തുന്ന പ്രധാന ഘടകമായി പ്രവർത്തിക്കുന്നത് . ഇതിനു പുറമേ പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ, നിറം കിട്ടനായി ചേർക്കുന്ന കളറിങ് ഏജന്റുകൾ തുടങ്ങിയവയും അലർജിക്കു കാരണമാകാറുണ്ട് .മാത്രമല്ല ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ താപനിലയിലുള്ള വ്യത്യാസം മൂലം ഭക്ഷണങ്ങളിൽ ഫംഗസ് വളരാനുള്ള സാധ്യതയുണ്ട് . ഇതും അലർജിക്കു കാരണമാകാറുമുണ്ട്. ചിലർക്ക് പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ അലർജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോൾ അലർജി ഉണ്ടാകുകയുമില്ല. വേവിക്കുമ്പോൾ അലർജനുകൾ നശിക്കുന്നതാണു ഇതിന്റെ പിന്നിലുകൾ കാരണം.എപ്പോഴാണ് ഇത് അപകടകരമാകുന്നത് . ആ ഒരു സാഹചര്യത്തിലേക്ക് ഇത് എപ്പോഴാണ് നയിക്കുന്നത് , ചിലരിൽ ഭക്ഷണ അലർജി ചെറിയ അസ്വസ്ഥതകൾ മാത്രമാണ് ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലരിൽ ഇതു മാരകമാകാറുമുണ്ട് .
https://www.facebook.com/Malayalivartha