Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയുടെ ഇണ തരും പണികൾ ; തലയിണ ഉപയോഗം തലവേദനയാകാതിരിക്കാൻ ഈ കാര്യങ്ങൾ അറിയൂ

05 AUGUST 2019 01:16 PM IST
മലയാളി വാര്‍ത്ത

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തലയുടെ ഇണയാണ് തലയിണ. ഉറങ്ങാൻ നേരം തലയിണയില്ലെങ്കിൽ അത് പലർക്കും ബുദ്ധിമുട്ടാണ്. സാധാരണ ആയി കഴുത്തുവേദന, പുറംവേദന, നടുവ് വേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ആണ് തലയിണ ഒഴിവാക്കി കിടക്കുന്നത്. തലയെ താങ്ങാനും സുഖമായ ഉറക്കം കിട്ടാനും തലയിണ സഹായിക്കുന്നു. തല ചായ്ക്കാൻ മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും നാം തലയിണ ഉപയോഗിക്കുന്നു. കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിന്, കസേരയിൽ ഇരിക്കുമ്പോൾ, നടുവിൽ നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനിനൊക്കെ തലയിണ ഉപയോഗിക്കുന്നു. മാത്രമല്ല നമ്മുടെ കരയുമ്പോൾ മുഖം അമർത്തി കരയാൻ വേണ്ടിയും നാം തലയിണയെ ആശ്രയിക്കുന്നു. എന്തൊക്കെയായാലും തലയിണയെ നന്നായി ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും എന്ന കാര്യം ഉറപ്പാണ്. നല്ല ഉറക്കം കിട്ടാന്‍ തലയിണയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം.

നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു വശം ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ കിടക്കുന്ന ആളുടെ താഴെ ചെവിക്കും ആ തോളിനുമിടയിലെ അകലം നികത്തുന്ന കട്ടി തലയിണയാണ് വേണ്ടത്. ഒരുവശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ട് മടക്കി നട്ടെല്ല് ഏതാണ്ട് നിവർന്നിരിക്കുന്ന അവസ്ഥയില്‍ കിടക്കുന്നതാണ് സൗകര്യം. കാൽമുട്ടുകൾക്കിയിൽ തലയിണ വയ്ക്കുന്നത് ഇടുപ്പെല്ലിനു താങ്ങ് നൽകും. കമിഴ്ന്ന് കിടന്നു ഉറങ്ങുന്നവർ തലയിണ ഉപയോഗിക്കണമെന്നില്ല. പക്ഷേ നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വെക്കുന്നത് ഏറെ നല്ലതായിരിക്കും. കിടന്നുകൊണ്ട് പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം. കിടക്കുമ്പോൾ കഴുത്തിൽ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിർത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും.

രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ആഴ്ചയിലൊരിക്കലിങ്കിലും കഴുകി വൃത്തിയാക്കണം. കൂർക്കം വലി ഉള്ളവർ ശ്രദ്ധിക്കുക. കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായകമാണ്. തൂവൽ നിറച്ച തലയിണ, ഹൈപ്പോഅലർജെനിക് വൂൾ കൊണ്ടുള്ള തലയിണ, വെള്ളം നിറച്ച തലയിണ എന്നിങ്ങനെ പല തരത്തിൽ തലയിണകൾ വിപണിയിൽ കിട്ടാറുണ്ട്. തൂവൽ നിറച്ച തലയിണയ്ക്ക് വില കൂടും. അലർജി പ്രശ്നമുള്ളവർക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോ അലർജെനിക് വൂൾ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവർക്ക് വെള്ളം നിറച്ച തലയിണ പ്രയോജനകരമാണ്.

കഴുത്തുവേദന, പുറംവേദന, നടുവ് വേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ആണ് തലയിണ ഒഴിവാക്കി കിടക്കുന്നത്. ഇത്തരം അസുഖങ്ങളുമായിട്ട് ആശുപത്രിയിലെത്തിയാൽ തലയിണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടർമാർ ഇവർക്ക് നിർദേശിക്കുന്നത്. ഡോക്ടർമാർ ഇത്തരം അസുഖങ്ങളാൽ വലയുന്നവരോട് ഉറങ്ങുമ്പോൾ തലയണ പൂർണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതിന് പല കാരണങ്ങളാണുള്ളത്. അതിൽ പ്രധാന കാരണം ഉയരമുള്ള തലയണ തലയിൽ വെച്ചാൽ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അതുകൊണ്ട് ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് കഴുത്ത് അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും.അസുഖം ഉണ്ടെങ്കിലും തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയില്ലെന്ന നിർബന്ധമുള്ളവർ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക. കഴുത്ത്‌ വേദന ഉള്ളവർ ആണെങ്കിൽ അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് കഴുത്തിന് നല്ലത്. കൂടാതെ നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ ഉപയോഗിക്കാം. നമ്മുടെ ആരോഗ്യത്തിനും ശരീര പ്രകൃതിക്കുമനുസരിച്ച് അസുഖങ്ങൾ വരാതെ കാക്കുന്ന തലയിണകൾ ഉപയോഗിക്കുന്നത് ആയിരിക്കും ആരോഗ്യത്തിനും ഉറക്കത്തിനും നല്ലത്.അപ്പോൾ തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (1 hour ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (1 hour ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (2 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (2 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (2 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (2 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (2 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (2 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (3 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (3 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (4 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (4 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (6 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (6 hours ago)

Malayali Vartha Recommends