മനുഷ്യത്വം വറ്റുന്ന കാഴ്ചകൾ; ജ്യേഷ്ടന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് യുവാവ്; നടുറോഡിൽ അമ്മയെയും മകളെയും തല്ലി കലിപ്പ് തീർത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം: ജോലിക്കെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വൃദ്ധയെ നടക്കാൻ സഹായിക്കുന്നെന്ന പേരിൽ സ്വർണം ഊരിയെടുത്ത് മുങ്ങി

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി. വെള്ളം ചോദിച്ചാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയായ യുവാവ് വീടിന്റെ പരിസരത്തുകൂടി പല തവണ ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിനു മൊഴി കൊടുത്തു. ഇയാൾ വിവാഹിതനാണ്. മോഷണക്കേസിൽ പ്രതിയുമാണ്. പൊലീസ് കാണിച്ച ഫോട്ടോകളിൽ നിന്ന് പെൺകുട്ടി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ തിരിച്ചറിഞ്ഞു.
കോഴിക്കോട്ടേക്ക് പോയ പ്രതി പിന്നീട് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴാണ് പിടിവീണത്. ശനിയാഴ്ച പുലര്‍ച്ചെയോടെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബര്‍ തോട്ടത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍വിട്ടെത്തിയപ്പോള്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീടിന് അകത്തു കയറി. തുടര്‍ന്ന് ഇയാള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി.
കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസം രാത്രി മദ്യപാനിയുടെ ആക്രമണത്തിന് അമ്മയും മകളും ഇരയായി. സംഭവത്തിൽ അറസ്റ്റിലായ കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ (33) ദുർബല വകുപ്പുകൾ ചേർത്ത് കേസ് എടുത്തതിനുശേഷം വിട്ടയച്ചതായി പരാതിയുണ്ട്. കടുത്തുരുത്തി പൊലീസിനെതിരെ അമ്മയും മകളും വൈക്കം എഎസ്പിക്കു പരാതി നൽകി. തുടർന്നു യുവാവിനെതിരെ ഇന്നലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. 30നു രാത്രി 10 മണിയോടെ കോതനല്ലൂർ ജംക്‌ഷനിലാണ് സംഭവം. കക്കയിറച്ചി കച്ചവടത്തിനു ശേഷം മിക്ക ദിവസവും രാത്രി 8.30നാണ് ഇവർ വീട്ടിലേക്കു പോകുന്നത്.സംഭവദിവസം ഇവർക്കു സമയത്തു ബസ് കിട്ടിയില്ല. ഇതിനിടെ മദ്യലഹരിയിൽ എത്തിയ രഞ്ജിത്ത് ഇരുവരോടും മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ തള്ളി നിലത്തിട്ടു. ഇതോടെ യുവതി രഞ്ജിത്തിന്റെ കവിളത്തടിച്ചു. പിന്നീടാണ് ഇയാൾ യുവതിയെ മർദിച്ചത്.നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ രഞ്ജിത്ത് അടുത്തുള്ള ബാറിലേക്ക് പോയി. അമ്മയും മകളും അറിയിച്ചതിനെ തുടർന്ന് പൊലീസ് രാത്രി തന്നെ ബാറിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പിറ്റേന്നു പൊലീസ് യുവാവിനെ താക്കീതു ചെയ്തു വിട്ടയച്ചു.30നു സ്റ്റേഷനിലെത്തിയ അമ്മയും മകളും കേസ് വേണ്ടെന്ന് പറഞ്ഞെങ്കിലും പൊതു സ്ഥലത്ത് മദ്യപിച്ച് ആക്രമണം നടത്തിയതിന് കേസെടുത്താണ് പ്രതിയെ വിട്ടയച്ചതെന്ന് കടുത്തുരുത്തി പൊലീസ് അറിയിച്ചു.
കുമരകത്ത് റിപ്പോർട്ട് ചെയ്‌തത് വീട്ടമ്മയുടെ വളയുമായി കടന്നുകളഞ്ഞ കള്ളനെക്കുറിച്ചായിരുന്നു. ജോലിക്കെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ ഒന്നര പവന്റെ വളകൾ ഊരി എടുത്ത് രക്ഷപ്പെടുകയായിരുന്നു. ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം തൈപ്പറമ്പ് സരസ്വതിയുടെ (90) വളയാണു മോഷ്ടാവ് ഊരി എടുത്തത്. മോഷണം നടത്തി എന്നു സംശയിക്കുന്ന ഒരാളെ എസ്ഐ ജി. രജൻകുമാർ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം.
സരസ്വതിയും ഭർത്താവ് തങ്കപ്പൻ നായരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പുരയിടത്തിൽ ഇറക്കി ഇട്ടിരുന്ന പൂഴിമണ്ണ് ചുമന്നിടാൻ മകൻ പറഞ്ഞിട്ടു വന്നതാണെന്നു പരിചയപ്പെടുത്തി മോഷ്ടാവ് വീട്ടിൽ കയറി. സരസ്വതി വോക്കർ ഉപയോഗിച്ചാണു മുറിയിൽ നടക്കുന്നത്. മോഷ്ടാവ് സരസ്വതിയെ നടക്കാൻ സഹായിച്ച ശേഷം കട്ടിലിൽ ഇരുത്തി. തുടർന്നു കയ്യിൽ കിടന്ന വളകൾ ഊരി എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha