ശരീര ഭാരം കുറക്കാൻ കുമ്പളങ്ങ ജ്യൂസ് കുടിച്ചാലോ!! ഗുണങ്ങൾ എന്തൊക്കെ ആണെന്നറിയാം...

ശരീരഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റുകള്‍ ഏറെ സഹായകമാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഒന്നാണ് കുമ്ബളങ്ങ ജ്യൂസ്. കുമ്ബളങ്ങയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും.
ചെറിയ അളവില്‍ കുമ്ബളങ്ങ കഴിക്കുന്നതു ഏറെ നേരം വയര്‍ നിറഞ്ഞതായ തോന്നല്‍ ഉണ്ടാക്കും. കുമ്ബളങ്ങയില്‍ കാലറി വളരെ കുറവാണ്. 100 ഗ്രാം കുമ്ബളങ്ങയില്‍ 4 ഗ്രാം അന്നജം അടങ്ങിയിരിക്കുന്നു. കുമ്ബളങ്ങയിലടങ്ങിയ പൊട്ടാസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു.
ശരീരഭാരം കൂടാന്‍ ഒരു കാരണം ‘സ്‌ട്രെസ് ഈറ്റിങ്ങ്’ ആണ്. കുമ്ബളങ്ങയില്‍ സ്‌ട്രെസ് ഹോര്‍മോണിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന റൈബോഫ്ലേവിന്‍ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. ഇങ്ങനെയെല്ലാമാണ് ശരീരഭാരം കുറയ്ക്കാന്‍ കുമ്ബളങ്ങ സഹായിക്കുന്നത്.
https://www.facebook.com/Malayalivartha