രതിമൂർച്ഛയും തലവേദനയും
ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ രതിമൂർച്ഛയിലെത്തുന്നതിനു തൊട്ടുമുൻപ്, അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന തലവേദനയാണ് 'സെക്സ് തലവേദന' (കോയിറ്റല്‍ സെഫാള്‍ജിയ) അമേരിക്കയില്‍ ഒരു ശതമാനത്തോളം ദമ്പതികള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ഇക്കാര്യം ആരോടും പറയുന്നില്ലെന്നു മാത്രം.
ഇത്തരത്തിലുള്ള തലവേദന വളരെ ചുരുക്കമായേ (360 കേസുകളില്‍ ഒന്ന്) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്.
രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന ഏത് ലൈംഗിക പ്രവര്‍ത്തി മൂലവും സെക്സ് തലവേദന ഉണ്ടാകാം.മിക്കപ്പോഴും സെക്സ് തലവേദനകള്‍ക്ക് അടിസ്ഥാനപരമായ കാരണങ്ങളൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍, ചിലപ്പോള്‍ ഇവ ചില ഗൗരവതരമായ പ്രശ്നങ്ങളുടെ സൂചനയായിരിക്കും. ഈ തലവേദനകള്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് സെക്‌സ് മുറുകുന്നതിനനുസരിച്ച് തലവേദനയും ശക്തമാകും. മറ്റു ചിലര്‍ക്ക് രതിമൂര്‍ച്ഛയ്‌ക്കൊപ്പം അസഹ്യമായ തലവേദനയും ഉണ്ടാകും
വളരെ പെട്ടെന്ന് ഉണ്ടാകുന്ന തലവേദനകള്‍ നിരവധി കാരണങ്ങള്‍ മൂലമാകാം;
ഇന്‍ട്രാക്രാനിയല്‍ അനിയൂറിസം - തലയോട്ടിക്കുള്ളിലെ ധമനിയില്‍ ബലൂണ്‍ പോലെയുള്ളതും വിശാലവുമായ സ്ഥലം ഉണ്ടാവുക.
ആര്‍ട്ടീരിയോവെനസ് മാല്‍ഫോര്‍മേഷന്‍ - തലച്ചോറിലെ ധമനികളും സിരകളുമായി അസാധാരണമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥ. ഇതു മൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകാന്‍ കാരണമായേക്കാം.
ധമനിയിലെ കീറല്‍ - ധമനിയുടെ ഭിത്തിയില്‍ ഉണ്ടാകുന്ന കീറല്‍ മൂലം രക്തസ്രാവം ഉണ്ടാകുന്നു.
പക്ഷാഘാതം,കൊറോണറി ആര്‍ട്ടറി ഡിസീസ്,ഗര്‍ഭനിരോധന ഗുളികകള്‍ പോലെ ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഇത്തരം തലവേദനക്ക് കാരണമാകാറുണ്ട്.
ബോധം നഷ്ടപ്പെടുക, ഛര്‍ദി, കഴുത്ത് ചലിപ്പിക്കാന്‍ പ്രയാസം, വേദന തുടങ്ങിയ സെക്സ് തലവേദന മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍, അതിന് അടിസ്ഥാനപരമായ കാരണങ്ങള്‍ ഉണ്ടായിരിക്കും.
അപകടസാധ്യതാ ഘടകങ്ങള്‍
ആര്‍ക്ക് വേണമെങ്കിലും സെക്സ് തലവേദന ഉണ്ടാകാം. ഇതിനുള്ള അപകടസാധ്യതാ ഘടകങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
പുരുഷന്മാർക്കും മൈഗ്രേന്‍ (ചെന്നിക്കുത്ത്) ഉള്ളവര്‍ക്കും സെക്സ് തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സെക്സ് തലവേദന രണ്ട് തരത്തില്‍ ഉണ്ടാകാം;
തലവേദനയ്ക്കൊപ്പം കഴുത്തിലും വേദന അനുഭവപ്പെടുകയും ലൈംഗികാവേശം കൂടുന്നതിന് അനുസൃതമായി രൂക്ഷത വര്‍ദ്ധിക്കുകയും ചെയ്യുന്നു.രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടു മുൻപ് അല്ലെങ്കില്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്ന സമയത്ത് പെട്ടെന്ന് രൂക്ഷമായതും വിങ്ങല്‍ ഉണ്ടാക്കുന്നതുമായ തലവേദന ഉണ്ടാകും .ചിലരില്‍ രണ്ട് തരത്തിലുള്ള തലവേദനയും ഉണ്ടായേക്കാം.
മിക്കപ്പോഴും ഇത്തരത്തിലുള്ള തലവേദന മിനിറ്റുകളോളം നീണ്ടുനില്‍ക്കും. എന്നാല്‍, ചിലത് മണിക്കൂറുകള്‍ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. സെക്സ് തലവേദന ഉള്ളവരില്‍ ഏകദേശം പകുതിയോളം ആളുകള്‍ക്ക് ആറ് മാസക്കാലത്തോളം ഇത് അനുഭവപ്പെട്ടേക്കാം. അതേസമയം, ചിലര്‍ക്ക് ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ ഇത് അനുഭവപ്പെടാറുള്ളൂ.
രോഗനിര്‍ണയം
നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്ന പരിശോധനകള്‍ നടത്തിയേക്കാം;
തലച്ചോറിന്റെ എംആര്‍ഐ സ്കാന്‍ (മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്ങ്): കാന്തിക മണ്ഡലത്തിന്റെയും റേഡിയോ തരംഗങ്ങളുടെയും സഹായത്തോടെ തലച്ചോറിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നു.
തലച്ചോറിന്റെ സിടി സ്കാന്‍ (കമ്ബ്യൂട്ടറൈസ്ഡ് ടോമോഗ്രഫി): ചുറ്റിത്തിരിയുന്ന എക്സ്-റേ യൂണിറ്റും കമ്ബ്യൂട്ടര്‍ പ്രോഗ്രാമും ഉപയോഗിച്ച് തലച്ചോറിന്റെ പരിച്ഛേദങ്ങളുടെ പ്രതിബിംബം രേഖപ്പെടുത്തുന്നു.
എംആര്‍എയും (മാഗ്നറ്റിക് റെസൊണന്‍സ് ആന്‍ജിയോഗ്രാഫി) കമ്ബ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി (സിടി) സിടി ആന്‍ജിയോഗ്രാഫിയും: കാന്തിക മണ്ഡലമോ എക്സ്-റേയോ ഉപയോഗിച്ച് തലച്ചോറിലെയും കഴുത്തിലെയും രക്തക്കുഴലുകളുടെ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നു.
സെറിബ്രല്‍ ആന്‍ജിയോഗ്രാം: ഒരു ഞരമ്പിലേക്ക് കോണ്‍ട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം കഴുത്തിലെയും തലച്ചോറിലെയും രക്ത്തക്കുഴലുകള്‍ ദൃശ്യമാക്കുന്നു.
ലുംബാര്‍ പങ്ങ്ചര്‍: പെട്ടെന്ന് ഉണ്ടാകുന്ന തലവേദനയാണെങ്കില്‍, സാധാരണ രീതിയില്‍ തലച്ചോര്‍ സ്കാന്‍ ചെയ്യുന്നതിനൊപ്പം തലച്ചോറിനെയും സ്പൈനല്‍ കോര്‍ഡിനെയും വലയംചെയ്യുന്ന ദ്രാവകത്തിന്റെ ചെറിയ സാമ്പിൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നു. അണുബാധയോ രക്തസ്രാവമോ ഉണ്ടോ എന്ന് പരിശോധിക്കാനാണിത്.
ചികിത്സ
വേദന കുറയ്ക്കാനുള്ള നടപടികളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
സാധാരണ വേദനാസംഹാരികള്‍
വേദനയുള്ള സ്ഥലത്ത് ഐസ്പായ്ക്ക് പോലെയുള്ള കോള്‍ഡ് കമ്പ്രെസ്സുകൾ ഉപയോഗിക്കുക
ശാന്തതയുള്ളതും വെളിച്ചമില്ലാത്തതുമായ മുറിയില്‍ വിശ്രമിക്കുക
മിക്കവരിലും ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചതിനു ശേഷം തലവേദന താനേ ഭേദമാവും. എന്നിരുന്നാലും, മിക്കപ്പോഴും ഈ പ്രശ്നം ആവര്‍ത്തിക്കുകയാണെങ്കിലും വേദനയുടെ തീവ്രത വര്‍ദ്ധിക്കുകയാണെങ്കിലും വൈദ്യസഹായം തേടുകയാണ് ഉത്തമം.
ആവര്‍ത്തിക്കുന്നതും ദീര്‍ഘസമയം നിലനില്‍ക്കുന്നതുമായ തലവേദനയെ പ്രതിരോധിക്കുന്നതിന് ബീറ്റ-ബ്ളോക്കേഴ്സ് പോലെയുള്ള മരുന്നുകള്‍ (മെറ്റൊപ്രൊലൊള്‍ പോലെയുള്ളവ) ദിവസവും കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.
ലൈംഗിക ബന്ധത്തിന് മുൻപ് ഇന്‍ഡോമെത്താസിന്‍ (ആന്റി-ഇന്‍ഫ്ളമേറ്ററി) അല്ലെങ്കില്‍ ട്രിപ്റ്റന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ കഴിക്കുന്നത് പ്രതിരോധത്തിനു സഹായകമാവും.
https://www.facebook.com/Malayalivartha