ഇനി കുത്തിവെക്കാന്‍ ഞരമ്പുകണ്ടു പിടിക്കാന്‍ അലയേണ്ട, വെയിന്‍ വ്യൂവര്‍ റെഡി!

ഇനി കുത്തിവെക്കാനും പരിശോധനക്കായി രക്തമെടുക്കാനും ഞരമ്പ് തേടി ബുദ്ധിമുേട്ടണ്ട, 'വെയിന്‍ വ്യൂവര്‍ റെഡി'; ഡ്രിപ്പിടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ 'ഡ്രിപോ ഇന്‍ഫ്യൂഷനും' തയാര്‍. മറ്റ് സാങ്കേതിക സംരംഭകരുമായി ചേര്‍ന്ന് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി കണ്ടുപിടിച്ച മെഡിക്കല്‍ ഉപകരണങ്ങളില്‍ ചിലതാണിത്.
ഈ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ഇന്‍ഡസ്ട്രി- ഇന്നവേറ്റര്‍ മീറ്റും ടെക്‌നോളജി കോണ്‍ക്ലേവും ഇന്ന് (ഞായറാഴ്ച) നടക്കും. പൂജപ്പുര, ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലാണ് പരിപാടി നടക്കുന്നത്.
ശ്രീചിത്ര മെഡിക്കല്‍സ് വികസിപ്പിച്ചെടുത്ത് അഗാപ്പെ ഡയഗ്‌നോസ്റ്റിക് ലിമിറ്റഡ്, കൊച്ചി നിര്‍മിച്ചതാണ് വെയിന്‍ വ്യൂവര്‍. കൈയില്‍വെച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ ഉപകരണമാണിത്. ചെറിയകുട്ടികള്‍ക്കും ഐ.സിയുവില്‍ കിടക്കുന്ന രോഗികള്‍ക്കുമാണ് ഏറെ ഉപകാരം.
ശ്രീചിത്രയുടെ ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഇവ്‌ലാബ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്തതാണ് ഡ്രിപ്പോ ഇന്‍ഫ്യൂഷന്‍ മോണിറ്റര്‍. ഞരമ്പുകളിലൂടെ കുത്തിവെക്കുന്ന മരുന്നുകളുടെ ഒഴുക്കിന്റ നിരക്ക് കൃത്യമായി മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഉപകരണമാണിത്.
ക്ഷയരോഗം ഉണ്ടോയെന്ന് 30 മിനിറ്റിനുള്ളില്‍ അറിയാനാകുന്ന ടി.ബി സ്‌ക്രീനിങ് ഡിവൈസും, മാറ്റിവെക്കല്‍ ഉള്‍പ്പെടെ ഹൃദയശസ്ത്രക്രിയ വേളയില്‍ ഹൃദയത്തിന് വിശ്രമം നല്‍കി, പ്രവര്‍ത്തനം നിര്‍വഹിക്കുന്ന പാരാ കോര്‍പറിയല്‍ ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അസി. ഡിവൈസും സൂക്ഷ്മമായ പൊട്ടലുകളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന ഹൈഡ്രോജെല്‍, മുറിവുകളില്‍ കെട്ടാന്‍ ഉപയോഗിക്കുന്ന നൂലുപൊങ്ങാത്ത ലിന്റ് ഫ്രീ അബ്‌സോര്‍ബന്റും കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ വഴിത്തിരിവാകാന്‍ സാധ്യതയുള്ള എസ്.സി.ടി.എ 2010 ഡ്രഗ് സെറം ആല്‍ബുമിനും പുതിയ കണ്ടുപിടിത്തങ്ങളാണ്.
ഇവയുടെ സാങ്കേതിക വിദ്യകളും ഞായറാഴ്ച കൈമാറും. ഈ കണ്ടുപിടിത്തങ്ങളും സാേങ്കതികവിദ്യകളും ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കുമെന്ന് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ആഷാ കിേഷാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഡസ്ട്രി- ഇന്നവേറ്റര്‍ മീറ്റിലും ടെക്‌നോളജി കോണ്‍ക്ലേവിലും വിശദമായ സംവാദങ്ങളും ചര്‍ച്ചകളും നടക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha