Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍

25 JANUARY 2026 04:29 PM IST
മലയാളി വാര്‍ത്ത

തലച്ചോറിലെ മൂലകോശങ്ങളുടെ (ന്യൂറല്‍ സ്റ്റെം സെല്ലുകള്‍) വികാസം, അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയകള്‍ തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന പഠനവുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യിലെ ഗവേഷകര്‍. ഭ്രൂണാവസ്ഥയിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന നാഡീസംബന്ധിയായ രോഗങ്ങള്‍ക്കുള്ള മികച്ച ചികിത്സാസാധ്യതകള്‍ക്ക് പഠനം വഴിതുറക്കും.

ബ്രിക്-ആര്‍ജിസിബി യിലെ ഗവേഷകനായ ഡോ. ജാക്സണ്‍ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ജേര്‍ണലുകളിലൊന്നായ പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ (പി എന്‍ എ എസ്) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളിലെ മികച്ച ഗവേഷണ പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക പ്ലാറ്റ്ഫോമുകളിലൊന്നാണ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ ഔദ്യോഗിക ജേണലായ പി എന്‍ എ എസ്.

തലച്ചോറിന്‍റെ വികാസത്തിലും അതിന്‍റെ പരിപാലനത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രത്യേകതരം ന്യൂറല്‍ സ്റ്റെം സെല്ലിനെ തിരിച്ചറിയാന്‍ പഠനത്തിലൂടെ സാധിച്ചതായി ഡോ. ജാക്സണ്‍ ജെയിംസ് പറഞ്ഞു. നാഡീ വൈകല്യങ്ങള്‍ക്കുള്ള കാരണം തിരിച്ചറിയാനും പുതിയ ചികിത്സാമാര്‍ഗങ്ങളും കണ്ടെത്താന്‍ ഈ പഠനം സഹായകമാകും. ന്യൂറോളജിക്കല്‍, ന്യൂറോ ഡിജനറേറ്റീവ് രോഗചികിത്സയില്‍ ഭാവിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ കണ്ടെത്തലിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലച്ചോറിന്‍റെ വികാസ സമയത്ത് സ്വയം പുതുക്കുകയും വ്യത്യസ്ത തരം കോശങ്ങള്‍ ഉത്പാദിപ്പിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോള്‍ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന കോശങ്ങളാണ് തലച്ചോറിലെ ന്യൂറല്‍ സ്റ്റെം കോശങ്ങള്‍. ന്യൂറല്‍ സ്റ്റെം കോശങ്ങളെക്കുറിച്ചുള്ള മുന്‍കാല ധാരണകളെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍ മസ്തിഷ്ക വികാസം, അതിന്‍റെ പുനരുജ്ജീവന ശേഷി തുടങ്ങിയവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്കാനും പഠനത്തിലെ കണ്ടെത്തലുകളിലൂടെ സാധിക്കും.

സിംഗിള്‍-സെല്‍ ട്രാന്‍സ്ക്രിപ്റ്റോമിക്സ്, കണ്ടീഷണല്‍ നോക്കൗട്ട് മൗസ് മോഡലുകള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു പഠനം. അത്യാധുനിക ആഗോള ശാസ്ത്ര ഗവേഷണമേഖലയിലെ ഇന്ത്യയുടെ മികച്ച സംഭാവനയെയും മനുഷ്യ മസ്തിഷ്കത്തിന്‍റെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നതാണ് ഇത്തരം പഠനങ്ങള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (13 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (46 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (8 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (9 hours ago)

Malayali Vartha Recommends