ഗൃഹനിർമ്മാണത്തിൽ അടുക്കളയുടെ സ്ഥാനത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. . സ്ഥാനങ്ങൾക്ക് മാറ്റം സംഭവിച്ചാൽ അത് അവിടെ ജീവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കും.

ഗൃഹനിർമ്മാണത്തിൽ അടുക്കളയുടെ സ്ഥാനത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. . സ്ഥാനങ്ങൾക്ക് മാറ്റം സംഭവിച്ചാൽ അത് അവിടെ ജീവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കും.അതുകൊണ്ട് വീട് വയ്ക്കുമ്പോള്‍ അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം
വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. ഇത് അഗ്നിദേവന്റെ ദിശയായാണ് വിശ്വസിക്കുന്നത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമായ സ്ഥാനമാണ്.
വടക്ക് കിഴക്ക്, തെക്ക് കിഴക്ക്., വടക്ക് പടിഞ്ഞാർ എന്നിവിടങ്ങളിലാണ് അടുക്കളയുടെ സ്ഥാനങ്ങൾ പറയുന്നത്. വടക്ക് കിഴക്ക് അടുക്കള നിർമ്മിച്ചാൽ കുടുംബത്തിന്റെ സമാധാനം തകർക്കുമെന്ന് വാസ്തു വിദഗ്ദർ അഭിപ്രായപ്പെടുന്നു.തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിർമ്മിക്കേണ്ടത്.
പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ ഭിത്തിയോട് ചേർന്ന് ആയിരിക്കരുത്. വീട്ടിൽ ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഗ്യാസ് സ്റ്റൗവ്വ് വയ്ക്കാൻ ഏറ്റവും നല്ല സ്ഥാനം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍മാര്‍ ഉപദേശിക്കുന്നു.
അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.
തെക്ക് വടക്കായാലും തെക്ക് കിഴക്കായാലും പ്രഭാതസൂര്യന്റെ രശ്മികൾ അടുക്കളയിലേക്ക് നേരിട്ട് എത്തുവാൻ സാഹചര്യം ഉണ്ട്. ഇത് അടുക്കളയിൽ വെളിച്ചം ലഭിക്കുന്നതിനും അതു പോലെ പൂപ്പലും മറ്റും വരുന്നതിനെ തടയുന്നതിനും ഉപകരിക്കും. വടക്ക് പടിഞ്ഞാറു ദിക്കിൽ ആയാൽ അടുക്കളയിൽ വെളിച്ചക്കുറവ് അനുഭവപ്പെടും. പാചകം ചെയ്യുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി നില്ക്കുന്ന വിധത്തിൽ ആകണം അടുപ്പിന്റെ സ്ഥാനം.
അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്
"
https://www.facebook.com/Malayalivartha