പുതുക്കിപ്പണിയാം കരുതലോടെ

പഴയവീടിനെ പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍. എന്നാല്‍ പുതുക്കിപണിയലിന് മുന്‍പ് കര്‍ശനമായി ശ്രദ്ധ പതിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കൃത്യമായ പ്ലാനിംഗും ഒപ്പം ഉണ്ടാകാനിടയുള്ള ചെലവ് സംബന്ധിച്ച് ഒരു ധാരണയും ഉണ്ടായിരിക്കണം. ഇതു രണ്ടും ചെയ്തശേഷം മാത്രമേ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാവൂ.
2. നവീകരണ ജോലി പൂര്‍ണമായും ഉടമസ്ഥന്റെയോ വിശ്വസ്തരുടെയോ മേല്‍നോട്ടത്തില്‍ ചെയ്യുക. നവീകരണ ജോലി മൊത്തമായി കരാര്‍ നല്‍കുന്നത് വന്‍ബാധ്യതയുണ്ടാക്കും.
3. ആഡംബരം കാണിക്കാനാകരുത് നവീകരണം. നിലവില്‍ ഏതുമാതൃകയിലാണോ വീട് പണിതിരിക്കുന്നത് അതേ മാതൃക തുടരുക. ഓടിട്ട വീടുകള്‍ കോണ്‍ക്രീറ്റാക്കിയാല്‍ ഏച്ചുകെട്ടാവുകയും ഭംഗി കുറയുകയും ചെയ്യും.
4. പഴയ കെട്ടിടങ്ങളില്‍ നിന്നുള്ള മര ഉരുപ്പടികള്‍ നവീകരണ സമയത്ത് ഉപയോഗിക്കാം. കൂടുതല്‍ ഇൗടിനും ചെലവു ചുരുക്കാനും ഇത് സഹായിക്കും. മാത്രമല്ല അലങ്കാരപ്പണികള്‍ക്കായി ഫെറോ സിമന്റ് ഉപയോഗിക്കുക.
5. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് പരിചയ സമ്പന്നരുടെ ഉപദേശങ്ങള്‍ തേടുക. മികച്ച അറിവില്ലെങ്കില്‍ പറ്റിക്കപ്പെടാവുന്ന മേഖലയാണിത്.
https://www.facebook.com/Malayalivartha