Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

ചുട്ട മണ്ണ് ചുവര്‍ചിത്രങ്ങള്‍ ആകുമ്പോള്‍...

31 OCTOBER 2018 10:43 AM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ കവളമുക്കട്ട സ്വദേശി സുനില്‍ ബാബുവും സംഘവും നമ്മുടെ സ്വീകരണ മുറിയുടെ ദൃശ്യഭംഗി കൂട്ടാന്‍ മ്യൂറല്‍ ചിത്രങ്ങളെ കൂട്ടുപിടിക്കയാണ്. കാഴ്ചയ്ക്കു മാത്രമല്ല, അനുഭവത്തിലും കുളിര്‍മ ഏകും ടെറാകോട്ട ടൈലുകള്‍ ഉപയോഗിച്ചുള്ള മ്യൂറല്‍ ചിത്രങ്ങള്‍.

കേരളത്തിനു പുറത്തെ മുന്‍നിര റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ആസ്വാദകരുടെ മനം കവര്‍ന്ന ടെറാകോട്ട മ്യൂറല്‍ ചിത്രങ്ങള്‍ വീടുകളിലേക്കും എത്തിക്കുകയാണ് കലാകാരന്മാരുടെ കൂട്ടായ്മയായ ക്ലേ ആര്‍ട്‌സ്.

ആവശ്യക്കാരുടെ ഇഷ്ടപ്രകാരമുള്ള ചിത്രം ഏതു വലുപ്പത്തിലും ചെയ്തു കേരളത്തിലെവിടെയും എത്തിച്ച് ഭിത്തിയില്‍ പതിച്ചു നല്‍കുമെന്നു സുനില്‍ പറയുന്നു. ചതുരശ്ര അടിക്ക് 1200 രൂപമുതല്‍ 1800 രൂപ വരെയാണു ചെലവ്. ചെറിയ യാത്രാച്ചെലവു പുറമേ.

ഓര്‍ഡര്‍ നല്‍കുന്നവരുടെ ഇഷ്ടചിത്രം വരച്ച് ആദ്യം അംഗീകാരം വാങ്ങും. പിന്നീടത് കളിമണ്ണു കുഴച്ചു പരത്തിയെടുക്കുന്ന പ്രതലത്തില്‍ നിശ്ചിത അളവില്‍ വരച്ചെടുക്കും. മ്യൂറല്‍ വേണ്ടവരെ ഈ ഘട്ടത്തിലും വിളിച്ചു കാണിക്കാറുണ്ട്. ഇതിനു ശേഷം ചിത്രമല്ലാത്ത ഭാഗങ്ങള്‍ 4 ഇഞ്ചു നീളം, വീതിയിലും ചിത്രം വരുന്ന ഭാഗങ്ങള്‍ ഭംഗി നഷ്ടപ്പെടാത്ത രീതിയിലും മുറിച്ചെടുക്കും. ഈ കഷ്ണങ്ങള്‍ പിന്‍ഭാഗത്ത് നമ്പരിട്ട ശേഷം ചൂളയില്‍ ചുട്ടെടുക്കും.

നിലമ്പൂരിലെ ശില്‍പശാലയിലാണ് ചിത്രങ്ങള്‍ തയാറാക്കുന്നത്. ചിത്രഭാഗങ്ങള്‍ തണലിലാണ് ഉണക്കിയെടുക്കുന്നത് എന്നതിനാല്‍ നിര്‍മാണത്തിന് രണ്ടാഴ്ചയിലധികം എടുക്കും.

ചിത്രം പൂര്‍ണമായി ചൂളയില്‍ വച്ചാല്‍ ചൂടുകാരണം വളഞ്ഞുപോകുന്നതിനും പൊട്ടിപ്പോകുന്നതിനും സാധ്യതയുള്ളതുകൊണ്ടാണ് കഷ്ണങ്ങളാക്കി ചുട്ടെടുക്കുന്നത്. നാലുദിവസമാണ് ചൂള കത്തിക്കുക. ചെറുതായി കത്തിച്ചു തുടങ്ങി നാലാം ദിവസം നന്നായി കത്തിക്കും. 

ചിത്രം പതിക്കേണ്ട ഭിത്തിയില്‍ ടൈല്‍ ഫിക്‌സര്‍ ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കും. കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, ഓഫ് വൈറ്റ് എന്നീ നിറങ്ങളിലേ ടെറാകോട്ട മ്യൂറലുകള്‍ ലഭിക്കൂ എന്ന പരിമിതിയുണ്ട്. ഒരേ ടൈലില്‍തന്നെ രണ്ടു നിറങ്ങള്‍ കൊണ്ടു വരാനും കഴിയുന്നുണ്ടെന്ന് 15 വര്‍ഷത്തിലധികമായി ഈ രംഗത്തുള്ള സുനില്‍ബാബു പറയുന്നു. വീടുകളുടെ ഉള്ളിലും പുറം ചുമരുകളിലും ടെറാകോട്ടാ മ്യൂറലുകള്‍ സ്ഥാപിക്കാം. തീയില്‍ ചുട്ടെടുക്കുന്നതിനാല്‍ കാലാവസ്ഥ ഇവയെ ബാധിക്കുകയില്ല.

മ്യൂറലുകള്‍ക്കു പുറമേ കളിമണ്‍ തറയോട്, ഫോള്‍ഡറുകള്‍, ന്യൂസ്‌പേപ്പര്‍ സ്റ്റാന്‍ഡ്, അലങ്കാര വസ്തുക്കള്‍, അടുക്കളപ്പാത്രങ്ങള്‍ എന്നിവയെല്ലാം ക്ലേ ആര്‍ട്‌സ് നിര്‍മിച്ചു നല്‍കുന്നു. (ഫോണ്‍: 9447518053 ഇ മെയില്‍: sunilbb81@gmail.com

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (18 minutes ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (38 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (53 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (10 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (11 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (11 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (12 hours ago)

Malayali Vartha Recommends