വീട് മനോഹരമാക്കാൻ ചില വഴികൾ

എത്ര ചെറിയ വീടായാലും ചെറിയ ചില അലങ്കരപ്പണികള്‍ കൊണ്ട് നമുക്കതിനെ മനോഹരമാക്കി മാറ്റാൻ
സാധിക്കും വീടുകളുടെ കാഴ്ചയെ അടിമുടി മാറ്റാനാവുന്ന പല തരം അലങ്കാര പണികള്‍ ഉണ്ട്. അവരവരുടെ ബജറ്റ് നിര്‍ത്തി ഇത് തെരഞ്ഞെടുക്കാവുന്നതാണ്.
മുറികള്‍ ചെറുതായാലും അതില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍ ചെറുതാകരുത്. ഫര്‍ണിച്ചറുകള്‍ വലുതാകുന്നത് മുറിക്ക് വലിപ്പവും ഭംഗിയും തോന്നിക്കും . മുറികളില്‍ പരമാവധി വെളിച്ചം എത്തുന്നതിനായി ജനലുകള്‍ പകല്‍ തുറന്നിടുക. ഇത് മുറിയില്‍ ധാരാളം വെളിച്ചം എത്തുന്നതിനും ധാരാളം സ്ഥലം ഉള്ളതായി തോന്നിക്കാനും സഹായിക്കും. വീട്ടിലെ ഹാളില്‍ ചാരുകസേര തുടങ്ങിയ പഴയ മോഡല്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുക. ഇത് വീട്ടിന് ഒരു പരമ്പരാഗത ലുക്ക് തോന്നിക്കുന്നതിന് സഹായിക്കുന്നു.
വീട് പെയിന്റ് ചെയ്യുമ്പോള്‍
വീട് പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറങ്ങള്‍ തിരഞ്ഞെടുക്കുക . ഇത്തരം നിറങ്ങള്‍ മുറികള്‍ വലുതും വിശലമായതായും തോന്നിക്കും. കണ്ണിന് കുളിര്‍മ്മ നല്‍കുന്ന നിറങ്ങള്‍ ഇളം നിറങ്ങളാണ്. പച്ച, നീല , ക്രീം എന്നിവയുടെ ഇളം നിറങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
മുറികളില്‍ ഗ്ലാസ് ജനലുകള്‍ ഉപയോഗിക്കുക. ഇത് മുറിക്കുള്ളിലേയ്ക്ക് കാറ്റും വെളിച്ചവും എല്ലായ്പ്പോഴും എത്തിക്കുന്നു. മുറിയ്ക്ക് വിസ്ത്യതി ഉള്ളതായി തോന്നാനും ഇത് സഹായകമാണ്. ചുമരുകളിലെ ഷെല്‍ഫ്പുസ്തക ഷെല്‍ഫ് ചുമരുകളില്‍ തന്നെ നിര്‍മ്മിക്കുക. ഈ ഷെല്‍ഫുകളില്‍ ബുക്ക് ക്രമമായി അടുക്കി വയ്ക്കുക .ഷെല്‍ഫിന് മുകളിലായി ഒരു ലൈറ്റുകൂടി ഫിറ്റ് ചെയ്താല്‍ അതിന് മാറ്റ് കൂടും.
വിവിധോദ്ദേശക ഫര്‍ണിച്ചറുകള്‍
വിവിധോദ്ദേശക (multi purpose) ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുക. ഇത് കാഴ്ചയില്‍ പുതിയ അനുഭവം ഉണ്ടാക്കുന്നു. ഒപ്പം, സ്ഥലം ലാഭിക്കുന്നതിനും സഹായിക്കുന്നു. ഫര്‍ണീച്ചറുകള്‍ എളുപ്പത്തില്‍ എടുത്ത് മാറ്റുന്നതിനും ഇത് സഹായിക്കുന്നു.
മിക്ക വീടുകളിലും കൂടുതല്‍ സ്ഥലം ചിലവാകുന്നത് വാതലുകള്‍ക്കാണ്. ഇതിന് പരിഹാരമാണ് സ്ലയിഡിംഗ് ഡോര്‍. ഇത് മൂലം വാതലിന് കൂടുതല്‍ സ്ഥലം ചിലവാകുന്നല്ല. മുറികള്‍ വലുതായി തോന്നിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha