മുറിയും മൂഡും

നാം എപ്പോഴും ചിലവഴിക്കുന്ന നമ്മുടെ മുറികള്‍ക്കുമുണ്ട് വികാരങ്ങള്‍ കുറച്ച് ശ്രദ്ധ നല്‍കിയാല്‍ നിങ്ങളെ എതിരേല്‍ക്കുന്ന കിടപ്പ് മുറി വഴി മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവധി നല്‍കാനും ആ സ്വര്‍ഗ്ഗത്തിലെ രാത്രികള്‍ ആസ്വദിക്കാനും കഴിയും. അതിനാല്‍ തന്നെ മുറികള്‍ക്ക് നിറം തെരഞ്ഞെടുക്കുമ്പോള്‍ ആ മുറിയുടെ മൂഡിനെക്കുറിച്ചും ചിന്തിക്കണം.ശാന്തതയും സമാധാനവും വിശ്രാന്തിയും റൊമാന്‍സുമൊക്കെ വേണം ബെഡ് റൂമില്‍. അതുകൊണ്ട് തന്നെ കടും നിറങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത് കൂളായിട്ടുള്ള ഇളം നിറങ്ങളാണ് ബെഡ് റൂം മൂഡിന് ചേരുന്നത്.
ബേഡ് റൂമിനേക്കാള്‍ തികച്ചും വ്യത്യസ്തമായ മൂഡാണ് ഡൈനിംഗിന്. കുറച്ച് ഔപചാരികതയും സോഷ്യബിളുമായ ഉണര്‍വ്വുണ്ടാക്കുന്ന നിറങ്ങള്‍ വേണം ഇവിടെ. ന്യൂറ്റ്രല്‍ നിറങ്ങളുടെയും കടും നിറങ്ങളുടെയും കോമ്പിനേഷനും കൂള്‍ നിറങ്ങളുടെ കടും ഷേഡുകളും ഇവിടെ പരീക്ഷിക്കാവുന്നതാണ് .
ക്രിയാത്മകത ഉണര്‍ത്തുന്ന ഊര്‍ജ്ജ്വസ്വലമായ ഭാവനയെ ജ്വലിപ്പിക്കുന്ന നിറങ്ങളാണ് കുട്ടികളുടെ മുറിയില്‍ പരീക്ഷിക്കേണ്ടത്. ഉത്സാഹം പകരുന്ന നിറങ്ങള്‍ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു നല്ലതാണ്. എന്നാല്‍ ബ്രൈറ്റ് അധികമാകരുത്. അത് കുട്ടികളുടെ മനസിനെ വല്ലതെ ഉത്തേജിപ്പിച്ച് ഹൈപ്പര്‍ ആക്ടീവ് ആക്കിയേക്കും.
ആകാശത്തിന്റെയും കടലിന്റെയും നിറമായ നീല കൂള്‍ നിറമാണ്. ചുവരിനും കുളിര്‍മ്മ പ്രദാനം ചെയ്യുന്നു. ഒപ്പം ഉത്സാഹം ഉണര്‍ത്തുന്ന നിറമാണ് കടും നീല നിറം.
പ്രകൃതിയുടെ നിറമായ പച്ച ശാന്തത പകരുന്നു. എന്നാല്‍ ഇരുണ്ട ഷേഡ് നല്ലതല്ല.
വെള്ള: ന്യൂട്രല്‍ ഷേഡാണ്. എന്നാല്‍ വെറും വെള്ള വിരസതയാണ് പ്രദാനം ചെയ്യുക അതിനാല്‍ മറ്റു നിറങ്ങുളുമായുള്ള കോമ്പിനേഷന്‍ കൊണ്ട് എലഗന്റ് ആക്കാം.
കറുപ്പ്: ക്ലാസിക കളറാണ് കറുപ്പ്. വിഷമം പ്രദാനം ചെയ്യുന്ന കറുപ്പ് ചില ഭാഗങ്ങളില്‍ ഹൈലൈറ്റ് ചെയ്യാനോ അലങ്കാരത്തിനോ മാത്രം ഉപയോഗിക്കാം.
ചുവപ്പ്: ഊര്‍ജ്ജ്വസ്വലത തരുന്ന വാം നിറമാണ് ചുവപ്പ്. വളരെ ഒതുക്കത്തോടെ മാത്രം ഹൈലൈറ്റിനോ അലങ്കാരത്തിനോ ഉപയോഗിക്കാം. ഉണര്‍വ് പകരുന്ന കടും ചുവപ്പ് മനസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം, ഉത്തേജിപ്പിക്കാം. സൂഷ്മതയോടെ മാത്രമേ ഇന്റീരിയറില്‍ ഉപയോഗിക്കാവൂ.
ഓറഞ്ച്: വാം നിറമായ ഇളം ഓറഞ്ച് പ്രസരിപ്പിന്റെ നിറമാണ്. കടും ഷേഡുകളാണെങ്കില്‍ കൃത്യമായി ഉപയോഗിച്ച് റൂമിനകം ഉല്ലാസഭരിതമാക്കാം.
പിങ്ക്: റോമാന്റിക് നിറമാണ് പിങ്ക്. സൂത്തിംഗും ആശ്വാസവും മനസിന് ഇണക്കവും പകരും. മനോഹരമായി സ്‌റ്റൈലിഷ് ചെയ്യാം. കുട്ടികളുടെ മുറിക്കും അനുയോജ്യം.
മഞ്ഞ: ലൈറ്റ് മഞ്ഞ പ്രസരിപ്പേകും. സൂഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കണ്ണില്‍ കുത്തും. അടുക്കളയ്ക്ക് ബട്ടര്‍ യെല്ലോ ഇണങ്ങും. കാരണം ഇത് പ്രശാന്തമായ നിറമാണ്. അല്‍പം ഡാര്‍ക്ക് കൃത്യതയോടെ കുട്ടികളുടെ മുറികള്‍ക്കും ഉപയോഗിക്കാം. പ്രസരിപ്പേകുന്ന കോമ്പിനേഷനാണ് വെള്ളയും മഞ്ഞയും.
ബ്രൗണ്‍: ക്ലാസിക് നിറമായ ബ്രൗണ്‍ പരമ്പരാഗത ശൈലിക്ക് അനുയോജ്യമാണ്. ആഢ്യത്വം പകരുന്ന ബ്രൗണ്‍ ആധുനിക ശൈലിയിലും വിവിധ ഷേഡുകളില്‍ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha