വീട് മാറുമ്പോൾ ശ്രദ്ധിക്കുക

താമസം മാറുമ്ബോള്‍ നിലവില്‍ താമസിക്കുന്ന സ്ഥലം പരമാവധി മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടയമാണ്. സാധനങ്ങള്‍ വലിച്ച് വാരിയെറിയാതെ പരമാവധി വൃത്തിയായി തന്നെ വീട് കൈമാറാന്‍ നമ്മള്‍ക്ക് ശ്രദ്ധിക്കാം
പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ പഴയ വീട്ടില്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാവസ്തുക്കളും തുടര്‍ന്നും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.പുതിയ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എല്ലാ വസ്തുക്കളുടെയും കൃ്ത്യമായ ഒരു ലിസ്റ്റ് തയ്യറാക്കുകയും അത് അനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥലമാറ്റം കൂടുതല്‍ സുഗമമാക്കന്‍ സഹായിക്കും.
വസ്തുക്കള്‍ പായ്ക്ക് ചെയ്യ്്ത എല്ലാ ബോക്‌സുകളും ലേബല്‍ ചെയ്യുന്ന കാര്യത്തില്‍ വീട് മാറുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം വസ്തുക്കള്‍ ലേബല്‍ ചെയ്യുന്നത് അവയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്കും.
നിയമക്കുരുക്കുകള്‍ ഒഴിവാക്കാം
പുതിയ വീട്ടീലേക്ക് താമസം മാറുമ്പോഴും പഴയ വീട് ഒഴിയുമ്പോഴും നിയമപരമായി എല്ല കടമ്ബകളും നമ്മള്‍ പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിയക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാനും പാലിക്കേണ്ടതായ എല്ല നിയവശങ്ങളും നമ്മള്‍ പിന്‍തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
തുണി പായ്ക്ക് ചെയ്യുന്നതു പോലെയല്ല ഗ്ലാസ്സ് വസ്തുക്കള്‍ പായ്ക്ക് ചെയ്യേണ്ടത് അതുപോലെയല്ല ഇലക്‌ട്രോണിക് സാധനങ്ങള്‍ പായ്ക്ക് ചെയ്യേണ്ടത്. ഒരേ വസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്ക്ി അവ പായ്ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.
താമസം മാറുന്ന വിലയുള്ള വസ്തുക്കള്‍ കൈകകാര്യം ചെയ്യുമ്ബോള്‍ നാം വളരെയധികം ശ്രദ്ധിക്കണം. പെട്ടലോ കൊടുപോടുകളോ കൂടാതെ അവ സംരക്ഷിക്കുക എന്നത് നമ്മുടെ തന്നെ കടമയാണ്.
പുതിയ വീട്ടിലേക്ക് താമസം മാറുമ്ബോള്‍ അവിടെ ചെന്നിട്ട് ആദ്യം ആവശ്യമുള്ളതും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഒരു പ്രത്യേക ബോക്‌സില്‍ പാക് ചെയ്യുക. അതായത് പുതിയ വീട്ടില്‍ ചെന്ന ഉടനെ നടത്തേണ്ട ക്ലീനിംഗിന് ആവശ്യമായ വസ്തുക്കളായ ചൂല്, മോപ്, ലോഷന്‍, ഡിറ്റര്‍ജന്റ്, ക്ലീനിംഗ് തുണികള്‍ മുതലായവ.
വീട് മാറുമ്ബോള്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് പായ്ക്ക് ചെയ്യ്തു കഴിയുമ്ബോള്‍ ബാക്കിയാകുന്ന തുണികളും പേപ്പറുകളും സാധനങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുക എന്നത്. എന്നാല്‍ ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആര്‍ക്കെങ്കിലും കൊടുത്താല്‍ ഉപകാരപ്പെടുന്ന സാധനങ്ങള്‍ അത്തരക്കാര്‍ക്ക് കൊടുക്കാനും അല്ലാത്തവ കൃത്യമായി നിര്‍മാര്‍ജനം ചെയ്യാനും നാം ശ്രദ്ധിക്കണം.
മഴയില്ലാത്ത നല്ല തെളിച്ചമുള്ള കാലാവസ്ഥയാണ് എപ്പോഴംു വീട് മാറ്റത്തിന് ഏറ്റവും അനുയോജ്യം. കാരണം മഴയത്ത് സാധാനങ്ങള്‍ പുറത്തേക്ക് എടുത്താല്‍ അത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കൂടാതെ ഷിഫ്റ്റിംഗ് ദിവസം തീരുമാനിക്കുമ്ബോള്‍ നമ്മളുടെ മാത്രം സൗകര്യം നോക്കാതെ നമ്മളെ സഹായിക്കാന്‍ വരുന്നവരെ കൂടി പരിഗണിക്കുക.
https://www.facebook.com/Malayalivartha