അടുക്കളഗന്ധം അകറ്റാം

എല്ലാവരും വൃത്തിയുള്ളതും തിളങ്ങുന്നതുമായ അടുക്കളയാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെയ്ക്കാനും സൗകര്യം അങ്ങിനെയുള്ളിടത്താണ്. അടുക്കളയില്‍ ഉപയോഗിക്കുവാന്‍ ആവശ്യമുള്ളതെല്ലാം ഒരിടത്തുതന്നെ വെയ്ക്കുന്നതാണ് സൗകര്യം. അടുക്കളയില്‍ അലങ്കോലം കൂടുതലായി വരുന്ന ഭാഗം എവിടെയെന്ന് മനസ്സിലാക്കി ആ ഭാഗം എപ്പോഴും വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കുക.
ആധുനിക അടുക്കളയെ വൃത്തിയോടും വെടിപ്പോടുംകൂടി പരിപാലിക്കുക എന്നത് അത്ര ലഘുവായ കാര്യമല്ല. വളരെയധികം പാത്രങ്ങളും ഉപകരണങ്ങളും നിത്യവും ഇവിടെ ഉപയോഗിക്കപ്പെടുന്നു.
ആവിപറക്കുന്ന ചായ കുടിച്ചാസ്വദിക്കുവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ചായപ്പൊടിക്ക് മറ്റ് പല ഉപയോഗങ്ങളും അടുക്കളയില്‍ ഉണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. നല്ലൊരു ശുചീകാരിയായി ഇതിനെ ഉപയോഗപ്പെടുത്താം. അതിനുവേണ്ടി വലിയൊരു പാത്രത്തില്‍ ചായപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുക. ചെറിയ ചായപ്പൊടിപ്പൊതികള്‍ക്ക് പകരം സാധാരണയായി ലഭിക്കുന്ന ചായപ്പൊടിയാണ് ആവശ്യം. കൈകാര്യം ചെയ്യുവാന്‍വേണ്ടും തണുത്തുകഴിഞ്ഞാല്‍ വൃത്തിയാക്കുവാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചോ മറ്റോ അതില്‍ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് സ്റ്റൗവിനെ തുടയ്ക്കുക. ആദ്യം ചെറിയൊരു ഭാഗത്ത് തേച്ചുനോക്കി നിറംപിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. അതായത് ചായയുടെ കടുപ്പം മറ്റ് വസ്തുക്കളില്‍ നിറംപിടിപ്പിക്കാന്‍ വേണ്ടുന്ന അളവില്‍ ആകരുത്. സിങ്കിനെയും ഇതുപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ചായപ്പൊടിയില്‍നിന്നുള്ള ഊറ പറ്റിപ്പിടിക്കുന്നതുകാരണം വഴുവഴുപ്പുകളോ ഭക്ഷണശകലങ്ങളോ ഇവിടെയൊന്നും തങ്ങിനില്‍ക്കുകയില്ല.
അപ്പക്കാരം പോലെയുള്ള പദാര്‍ത്ഥങ്ങള്‍ക്ക് വളരെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമാണുള്ളത്. ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാല്‍പോലും 30 ദിവസത്തില്‍ക്കൂടുതല്‍ ഇതിനെ ഉപയോഗിക്കാന്‍ കഴിയുകയില്ല. കളയേണ്ടുന്ന സമയമായി എന്ന് കാണുമ്ബോള്‍ പാഴ്‌വസ്തുക്കള്‍ ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ക്കൂടി ഇതിനെ ഇടുക. തുടര്‍ന്ന് വെള്ളമൊഴിക്കുക. മാസത്തില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ആ പാത്രത്തില്‍നിന്നും ദുര്‍ഗന്ധം ഉണ്ടാകുകയില്ല.
അണുക്കളെയുംമറ്റും ഒഴിവാക്കുവാന്‍ ശക്തിയുള്ളതാണ് കമ്ബോളത്തില്‍ ലഭ്യമായ വെളുത്ത സ്വാഭാവിക വിനാഗിരി. 5 ശതമാനം അസെറ്റിക്കമ്ലം ഇതില്‍ അടങ്ങിയിട്ടുണ്ട്. അടുപ്പുകളുടെ മേല്‍ഭാഗം, മേശപ്പുറം തുടങ്ങിയ പ്രതലങ്ങള്‍ വൃത്തിയാക്കുവാന്‍ ഇതിനെ ഉപയോഗിക്കാം.
വെള്ളത്തില്‍ കുറച്ച് കലര്‍ത്തി നേര്‍പ്പിച്ചെടുത്തശേഷം തുണിയോ സ്‌പോഞ്ചോ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് തുടച്ച് വൃത്തിയാക്കുക. കല്ലുകള്‍ പാകിയ പ്രതലങ്ങള്‍ ഒഴികെ മറ്റെല്ലാ പ്രതലങ്ങളും വൃത്തിയാക്കുവാന്‍ ഇതിനെ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha