സ്റ്റെയർകേസ് പണിയും മുൻപ് ശ്രദ്ധിക്കൂ

വീട് പണിയുമ്പോള്‍ മാസ്റ്റര്‍ ബെഡ്‌റൂം, പൂജാമുറി, അടുക്കള എന്നിവയ്ക്കാണ് പ്രധാനമായും വാസ്തു നോക്കുക. എന്നാല്‍ ഇരുനില വീടുകള്‍ പണിയുമ്പോള്‍ ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് പുറമെ സ്റ്റെയര്‍കേസ് നിര്‍മ്മിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതാണ്.
ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം. അതിനാല്‍ ഈ ദിക്കുകള്‍ കണക്കാക്കി വേണം സ്റ്റെയര്‍കേസ് പണിയാന്‍.
വീടിന്റെ ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താകുന്നത് അത്ര ശുഭകരമല്ല. അത് ഗ്ലാസോ സ്‌ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം. മാത്രമല്ല, വീടിന്റെ മേല്‍ക്കൂരയുടെ കാര്യത്തിലും വാസ്തു പരിഗണിക്കണം. ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്റെ പ്രധാന മേല്‍ക്കൂരയില്‍ നിന്നും താഴ്ത്തി വേണം പണിയാന്‍.
വരാന്തകള്‍ ഉള്ള വീടാണ് പണിയുന്നതെങ്കില്‍ ഈ വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നത് ഉത്തമമാണ്. വരാന്തയോട് അടുത്ത ഭാഗങ്ങളില്‍ സ്റ്റെയര്‍കേസ് വേണ്ട.
തെക്ക്, തെക്ക്-പടിഞ്ഞാറ് ദിക്കുകളാണ് സ്റ്റെയര്‍കേസിന് ഉത്തമം. വടക്ക് ഭാഗത്ത് സ്റ്റെയര്‍കേസ് വരുന്നത് ദോഷകരമാണ് എന്ന് വാസ്തുശാസ്ത്രം പറയുന്നത്. സ്റ്റെയര്‍കേസ് നിര്‍മ്മിക്കുമ്പോള്‍ പടികള്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കുന്നതാണ് ഉത്തമം. പടികള്‍ ഒറ്റസംഖ്യയില്‍ ആകാവുന്നതാണ് ഉത്തമം. ഇങ്ങനെയാണെങ്കില്‍ വലത് കാല്‍ വച്ച് കയറുന്ന ഒരാള്‍ക്ക് മുകളിലെത്തുമ്പോഴും വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കും.
സ്റ്റെയര്‍കേസില്‍ ലാന്‍ഡിംഗുകളോ പിരിവുകളോ ഉണ്ടെങ്കില്‍ അത് ഘടികാരത്തിന്‍റെ ചലന ദിശയ്ക്ക് അനുസൃതമായിരിക്കണം.
https://www.facebook.com/Malayalivartha