ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ, വെള്ളിയാഴ്ച മുതൽ ആഗസ്റ്റ് 15 വരെ

പ്രവാസികൾക്ക് ആശ്വാസകരമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്. വന്ദേഭാരത് മിഷെൻറ ഭാഗമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. അതായത് വെള്ളിയാഴ്ച മുതൽ ആഗസ്റ്റ് 15 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 48 വിമാനങ്ങൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തുകയും ചെയ്യുന്നതായിരിക്കും. എന്നാൽ യു.എ.ഇ റെസിഡൻറ് വിസയുള്ളവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുക. യു.എ.ഇ റെസിഡൻറ് വിസയുള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. ഐ.സി.എ, അല്ലെങ്കിൽ ജി.ഡി.ആർ.എഫ്.എ അനുമതിയുണ്ടാകണം എന്നതാണ്. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലവും നിർബന്ധമാക്കുകയുണ്ടായി.
അതേസമയം കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിൽ താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയ വാർത്തകൾ പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്.
https://www.facebook.com/Malayalivartha