പ്രവാസികളെ പുറത്താക്കാൻ ഒരുങ്ങി ഗൾഫ് രാഷ്ട്രം; കുവൈത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കാൻ ഒരുങ്ങി ഒമാനും, ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല

നടപടികൾ കടുപ്പിച്ച് കുവൈത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കാൻ ഒരുങ്ങി ഒമാനും രംഗത്ത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലടക്കം വിവിധ തസ്തികകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കുന്നത്.
ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാഷ്യല്‍ – അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍, ബ്രോക്കറേജ് ജോലികള്‍, മാളുകളിലെ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, വാഹന ഏജന്‍സികളിലെ അക്കൗണ്ടിംഗ് ജോലികള്‍, വാഹനങ്ങളുടെ വില്‍പന, ഓഡിറ്റിംഗ് തുടങ്ങിയ ജോലികളില്‍ സ്വദേശികളായവരെ മാത്രമേ ഇനി മുതല്‍ നിയമിക്കുകയുള്ളു. ഈ ജോലികളില്‍ വിദേശികള്‍ക്ക് പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, അധ്യാപനരംഗത്തും ഇനി മുതല്‍ വിദേശികള്‍ക്ക് അവസരം നല്കുകയില്ലെന്ന് ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുന്നതല്ല. പുതിയ ഉത്തരവ് നിരവധി മലയാളി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയ മേഖലകളിലെല്ലാം വിവിധ തസ്തികകളിലായി നിരവധി മലയാളികളാണ് ജോലി ചെയ്തുവരുന്നത്. വിസ പുതുക്കി നല്‍കിയില്ലെങ്കില്‍ ആയിര കണക്കിന് പേര്‍ക്കായിരിക്കും ജോലി നഷ്ടപ്പെടുന്നത്.
https://www.facebook.com/Malayalivartha