Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസി മലയാളികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം ; ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം, ഒട്ടും അയയാതെ കേരളം, നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തി വീടിന് പുറത്ത് ഇറങ്ങുന്ന പ്രവാസികൾക്ക് നേരെ അന്യായമായി ഉള്ള ഈ നിർബന്ധിത ടെസ്റ്റിന്റെ പേരിൽ ഉള്ള പിഴിയൽ അംഗീകരിക്കാൻ സാധിക്കില്ല

24 FEBRUARY 2021 01:45 PM IST
മലയാളി വാര്‍ത്ത

വിദേശ-ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം എന്ന നടപടി അംഗീകരിക്കാൻ കഴിയാത്തത് എന്നാണ് പ്രവാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. നാട്ടിൽ എത്തിയാൽ കൊറന്റൈൻ ഇരിക്കുകയും അത് കഴിഞ്ഞാൽ ടെസ്റ്റ് എടുത്ത് നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തി വീടിന് പുറത്ത് ഇറങ്ങുന്ന പ്രവാസികൾക്ക് നേരെ ഇത്തരത്തിൽ അന്യായമായി ഉള്ള ഈ നിർബന്ധിത ടെസ്റ്റിന്റെ പേരിൽ ഉള്ള പിഴിയൽ അംഗീകരിക്കാൻ കഴിയാത്തതാണ് എന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടി ആണ് പ്രവാസികൾ നാട്ടിൽ എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്കേ തന്നെ പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.

പ്രവാസലോകത്ത് ഉറ്റവരും ഉടയവരും കൂടാതെ എന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർക്ക് ഒരു നോക്ക് കാണാനുള്ള അവസരം പോലും ഇല്ലാതെ ഭയന്ന് ജീവിച്ചവർ ആണ് പ്രവാസികൾ. വിദേശത്ത് നിന്നും വരുന്ന മലയാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ പുതിയ നടപടിയിൽ നിന്ന് കേരളത്തെ ഒഴിവാക്കണം എന്നാവശ്യപ്പെടുകയോ അല്ല എങ്കിൽ കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ആയ പ്രവാസികൾക്ക് പ്രത്യേക പരിഗണന എന്ന നിലയിൽ ടെസ്റ്റ് സർക്കാർ ഏറ്റെടുക്കണം എന്നതാണ് പ്രവാസികൾ ഉന്നയിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളും പലവിധ ബാധ്യതകളോടെ ആണ് നാട്ടിൽ വരുന്നത്. പ്രവാസികൾക്ക് അനുകൂലമാകുന്ന നടപടി കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകാൻ പ്രവാസ സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു.

 

അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍പിസിആര്‍ പരിശോധന തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇനിമുതല്‍ ആര്‍ടിപിസിആര്‍ പരിശോധന ഉണ്ടാകുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇത്തരത്തിൽ പരിശോധന നിര്‍ബന്ധമാക്കിയത്. 1,700 രൂപയാണ് പരിശോധനയ്ക്ക് നിരക്ക് ഈടാക്കുന്നത്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇവയാണ്:

1. എയര്‍ സുവിധ സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം www.newdelhiairport.in എന്ന സൈറ്റ് സന്ദര്‍ശിച്ച് പൂരിപ്പിച്ച് യാത്രയ്ക്ക് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.


2. എയര്‍ സുവിധ ഫോറം പൂരിപ്പിച്ച യാത്രക്കാരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളു.

3. കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഇല്ലാതെ എത്തുന്നവരെ തുടര്‍ യാത്ര അനുവദിക്കണമെങ്കില്‍ തന്നെ അവര്‍ കുടുംബത്തിലെ അംഗം മരിച്ചതുകൊണ്ട് പോകുന്നവര്‍ ആയിരിക്കണം എന്നതാണ്. ഈ പരിഗണനയ്ക്കായി യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എയര്‍സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.

4. മാത്രമല്ല, പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

5. യുകെ, യൂറോപ്പ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ ആയിരിക്കും ഉണ്ടാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (47 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (59 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends