Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?

08 APRIL 2026 07:56 PM IST
മലയാളി വാര്‍ത്ത


ഗൾഫ് മേഖലയിൽ ആശങ്ക ഉയർത്തിയ സംഘർഷാവസ്ഥ അവസാനിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ യുഎഇയിലെ ഓരോ പ്രവാസിക്കും ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഗൾഫ് രാജ്യങ്ങളിലെ   വിവിധ ഭാഗങ്ങളിൽ കേട്ട ശബ്ദങ്ങളും അടിയന്തര അലേർട്ടുകളും കേരളത്തിൽ  ഉള്ള പ്രവാസികളുടെ ബന്ധുക്കളിൽ ഒട്ടൊന്നുമല്ല വേദനയുണ്ടാക്കിയത് .  എന്നാൽ ഒട്ടും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഗൾഫ്  സുരക്ഷിതമാണെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക വിവരങ്ങളാണ് നിലവിൽ പുറത്തുവരുന്നത്

 



ഇന്ന് പുലർച്ചെ 3.31 ഓടെ രാജ്യമൊട്ടാകെ കേട്ട ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന്റെതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ സംഘർഷം ആരംഭിച്ചത് മുതൽ യുഎഇയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ ഭീഷണികളെ വിജയകരമായി പ്രതിരോധിച്ചതായും അറിയിച്ചു.

ഇതിനിടെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. എന്നാൽ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ജീവനക്കാരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചു.

ഈ സാഹചര്യത്തെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം മേഖലയിൽ സമാധാനം തിരികെ വരുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഇറാനെതിരായ യുഎസ് ഇസ്രായേൽ നീക്കങ്ങൾ 40 ദിവസ പിന്നിടുമ്പോൾ, രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇതോടെ ധാരണയായിരിക്കുകയാണ്

ഇറാൻ സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ഒഴിവാക്കാമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും സമ്മതിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് വലിയ ആശ്വാസം വന്നിരിക്കുകയാണ്. കൂടാതെ ഈ വെടിനിർത്തൽ നിലവിൽ വരുന്നതോടെ ഡ്രോൺ, മിസൈൽ ഭീഷണികൾ അവസാനിക്കുമെന്നത് യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

 



സംഘർഷം ആരംഭിച്ചത് മുതൽ 10 ലധികം ആളുകൾ മരിക്കുകയും 200 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറിയ തീപിടുത്തത്തിൽ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം കുവൈറ്റിലുള്ളവർക്ക് യുഎഇ എംബസി നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി രാത്രി സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയായിരുന്നു.

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങൾക്കായി എംബസി 0096597953833. എന്ന ഹോട്ട്ലൈൻ നമ്പർ പുറത്തിറക്കിയിരുന്നു. കൂടാതെ ആളുകൾ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ് എന്നും അറിയിച്ചു.

മിസൈൽ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെ, നിലവിൽ രാജ്യം സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന മൊബൈൽ സന്ദേശങ്ങൾ താമസക്കാർക്ക് ലഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഇത്തരം നടപടികൾ കർശനമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക അറിയിപ്പുകൾക്കായി പൊതുജനങ്ങൾ കാത്തിരിക്കണമെന്നും അറിയിച്ചു.





ഇറാനിലുള്ള ഇന്ത്യക്കാർക്കു സുരക്ഷാ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. 48 മണിക്കൂർ താമസസ്ഥലം വിട്ടു പുറത്തുപോകരുതെന്നു കേന്ദ്രസർക്കാരും ഇറാനിലെ ഇന്ത്യൻ എംബസിയും പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. ഏകദേശം 8,000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണു വിവരം. യുദ്ധം ആരംഭിച്ചശേഷം 1862 പേർ മടങ്ങിയെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (8 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends