Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പിതാവിന്റെ മരണവാർത്തയറിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കാൻ ശ്രമിച്ച യുവാവ്​​ വിമാനത്താവളത്തിൽ കുടുങ്ങി; എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ​ യാത്രാനുമതി നിഷേധിച്ച് അധികൃതർ, അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയാണ്​ അനസ്

24 FEBRUARY 2021 03:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് നടപടികൾ ഇന്ത്യ വീണ്ടും കടുപ്പിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച നിബന്ധനകൾ മൂലം നിരവധി പ്രവാസികളാണ് കഷ്ടപ്പെടുന്നത്. അത്തരത്തിൽ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രവാസികളോട് കാണിക്കുന്ന അവഗണനയുടെ ഒരു നേർചിത്രമാണ് ഈ സംഭവം. പിതാവിന്റെ മരണവാർത്തയറിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കാൻ ശ്രമിച്ച യുവാവ്​​ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട്​ തോടംപറമ്പിൽ നൗഫൽ മൻസിലിൽ നിസാർ അഹ്​മദി​െൻറ മകൻ അനസാണ്​ ദുബൈ വിമാനത്താവളത്തിൽ അനുമതിക്കായി കാത്തിരിക്കുന്നത്.

എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ്​ അധികൃതർ യാത്രാനുമതി നിഷേധിച്ചത്​. ചൊവ്വാഴ്​ച രാത്രി യു.എ.ഇ സമയം 9.45ന് കൊച്ചിയിലേക്ക്​​ പുറപ്പെട്ട എമിറേറ്റ്​സ്​ എയർ ലൈൻസിലായിരുന്നു അനസ് യാത്ര ചെയ്യേണ്ടിയിരുന്നത്​. അടുത്ത ഏതെങ്കിലും വിമാനത്തിൽ സീറ്റൊഴിവുണ്ടാകുമെന്നും അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയായിരുന്നു​ അനസ്​.

കഴിഞ്ഞ ചൊവ്വാഴ്​ച രാവിലെ പത്തിനാണ്​ അനസി​െൻറ പിതാവ്​ നിസാർ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന്​ മരിച്ചത്​. ഇതേത്തുടർന് ഉടൻ നാട്ടിലേക്ക്​ തിരിക്കുന്നതിന്​ പി.സി.ആർ ടെസ്​റ്റെടുക്കുകയും എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു. എന്നാൽ വിമാനത്താവളത്തിലെത്തി പരിശോധിക്കു​േമ്പാഴാണ്​ നാട്ടിൽനിന്ന്​ അനുമതിയില്ല എന്നത് ശ്രദ്ധയിൽപ്പെടുന്നത്​. നിങ്ങളുടെ അപേക്ഷ പെൻഡിങ്ങിലാണെന്നും സംസ്​ഥാന സർക്കാറി​െൻറ അനുമതി ലഭിച്ചിട്ടില്ല എന്നുമാണ്​ സ്​റ്റാറ്റസ്​ കാണിക്കുന്നത്. ഇതേതുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലി​െൻറ നേതൃത്വത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പിലും വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. അനുമതി നൽകേണ്ട അതോറിറ്റിയില്ലെന്ന മറുപടിയാണ്​ അവിടെ നിന്ന്​ ലഭിച്ചതെന്ന്​ നസീർ പറഞ്ഞു.

അതേസമയം കുടുംബത്തിലെ മരണാവശ്യങ്ങൾക്കായി​ പോകുന്നവർക്ക്​ കോവിഡ്​ പരിശോധന ആവശ്യമില്ലെന്നാണ്​ കേന്ദ്രനിർദേശം ഉണ്ട്. എന്നാൽ, എയർ സുവിധയിൽ കാരണം സഹിതം അപേക്ഷ നൽകണമെന്ന്​ നിബന്ധനയുള്ളതിനാലാണ് പ്രവാസികൾക്ക് കാലതാമസം എടുക്കുന്നത്​. ഈ അപേക്ഷയാണ്​ പെൻഡിങ്ങിലായിരിക്കുന്നത്​. ദുബൈയിലെ ഫാർമസിയിൽ ജോലിചെയ്യുന്ന അനസ്​ വൻ തുക മുടക്കിയാണ്​ എമിറേറ്റ്​സിൽ ടിക്കറ്റെടുത്തത്.

നിസാറി​െൻറ ഖബറടക്കം കഴിഞ്ഞുവെങ്കിലും എത്രയുംവേഗത്തിൽ വീട്ടുകാര​ുടെ അടുക്കൽ എത്താനുള്ള അനസി​െൻറ ശ്രമമാണ്​ അധികൃതരുടെ കടുംപിടിത്തം മൂലം ഇല്ലാതായിരിക്കുന്നത്​. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ ഒട്ടനവധി സംഭവങ്ങളാണ് പ്രവാസികൾക്കിടയിൽ അരങ്ങേറുന്നത് എന്നാണ് പൽ പ്രവാസികളും വ്യകതമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (47 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (59 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends