Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു; 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ഉൾപ്പടെയുള്ള സംഘടനകൾ

24 FEBRUARY 2021 05:38 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു. കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് നൽകിയ കർശന നിബന്ധനകൾക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ഉൾപ്പടെയുള്ള സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു. മാത്രമല്ല ഓരോ രാഷ്ട്രങ്ങളും ടിക്കറ്റ് ഉൾപ്പടെയുള്ള മറ്റ് നിരക്കുകൾ എല്ലാം തന്നെ വ്യത്യസ്തമാണ്.ഓരോ പ്രവാസികൾക്കും ഇതിനായി ചെലവാകുന്നത് ഒരു ലക്ഷത്തോളം അടുപ്പിച്ചാണ്.

യുഎഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം എന്നത്. ഇതുപ്രകാരം യുഎഇയില്‍ 150 ദിര്‍ഹം അതായത് ഏകദേശം 3,000 രൂപ നല്‍കി കൊവിഡ് പരിശോധന നടത്തേണ്ടതാണ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1700-1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരുകയും ചെയ്യുന്നതാണ്. പിന്നീട് ഏഴുദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം.

അതോടൊപ്പം തന്നെ സൗദിയില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തില്‍ മാത്രം ചെലവ് 8,000 രൂപയാണ്. 250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്‌റ്റെടുക്കുന്നതോട ചെലവ് 10,000 കവിയുന്നതായിരിക്കും. അധികദിവസം നാട്ടില്‍ നില്‍ക്കാത്ത പ്രവാസിയെ സംബന്ധിച്ച്‌ തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. അതേസമയം ഇതുവരെ യുഎഇയില്‍നിന്ന് നാട്ടിലേക്കുപോവുന്നതിന് കൊവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റൈന്‍ കഴിഞ്ഞശേഷമാണ് ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവഴിക്കണമെന്നാണ് അനുമാനം. സൗദി സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാല്‍ ഇത് കേന്ദ്രം സ്വീകരിക്കുമായിരുന്നെങ്കിൽ തന്നെ വലിയ ചെലവ് കുറക്കാനാവും.

കൊറോണ വ്യാപനത്തിന്റെ ആദ്യനാൾ മുതൽക്കേ തന്നെ പ്രതിസന്ധിയിലൂടെയാണ് പ്രവാസികള്‍ കടന്നുപോവുന്നത്. അതിനിടയില്‍ കൊവിഡ് പരിശോധനയ്ക്ക് മാത്രം ഇത്രയും തുക ചെലവാകുന്നത് പ്രവാസികളെ തികച്ചും ആശങ്കയിലാഴ്ത്തുകയാണ്. ഇതുമാത്രമല്ല, കേരളത്തിലാണെങ്കില്‍ കൊവിഡ് പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് എന്നാണ് പല പ്രവാസികളും ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വന്‍തുകയാണ് ഈടാക്കിവരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ 1,700 രൂപയാണ് ആര്‍ടി- പിസിആര്‍ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ മംഗളൂരു, ബംഗളൂരു, ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ 1,200 രൂപ വീതവും ഹൈദരാബാദില്‍ 1,250 രൂപയും ലഖ്‌നോ, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ 9,00 രൂപയും മുംബൈയില്‍ 850 രൂപയും ഡല്‍ഹിയില്‍ 800 ഉം ജെയ്പൂരിലും വിജയവാഡയിലും 500 രൂപ വീതവുമാണ് ആര്‍ടി-പിസിആര്‍ നിരക്ക്. മധുര, ഛണ്ഡിഗഢ്, വാരണാസി എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് സൗജന്യനിരക്കാണ്. ഈ സാഹചര്യത്തില്‍ കേരളം അടിയന്തരമായി നിരക്ക് കുറയ്ക്കാന്‍ തയ്യാറാവണമെന്നാണ് പ്രവാസികൾ ഒന്നടങ്കം പറയുകയാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ക്കെതിരേ പ്രതിഷേധം ശക്തമായി തന്നെ ഉയരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (47 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (59 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends