'പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞു..' പ്രവാസികളുടെ നോവായി മാറി ആ കാഴ്ച്

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങളും വേദനകളും മറക്കാൻ ശ്രമിക്കുകയാണ് പ്രവാസികൾ. ജോലിനഷ്ടമായി നാട്ടിൽ എത്തിച്ചേർന്നവരും മാസങ്ങളോളം ശമ്പളം ലഭിക്കാതെ കഴിഞ്ഞവരും നാം കണ്ടതാണ്. ഇത്തരം കടമ്പകൾ കടന്നെത്തി വീണ്ടും പഴയ നിലയിലേക്ക് കടക്കുമ്പോൾ ഏവരെയും നൊമ്പരത്തിലാഴ്ത്തിക്കൊണ്ട് ഒരു സംഭവം പുറത്ത് വരുകയാണ്....
കഴിഞ്ഞ മാസം 29ന് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ഭാരതി ദുബായിൽ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. എന്നാൽ കോവിഡെന്താണെന്നും അത് ഭൂമിയിൽ തീർക്കുന്ന വിപത്തെന്തെന്നും അറിയാനുളള പ്രായമാകാത്ത ആ മകനെ ഈ ഭൂമിയിൽ ഒറ്റയ്ക്കാക്കി അവർ യാത്രയാവുകയായിരുന്നു. ഭാരതിക്ക് നാട്ടിൽ ഭർത്താവും മറ്റൊരു കുട്ടിയുമുണ്ട്. ജോലിക്ക് പോകാത്ത ഭർത്താവ് ഉത്തരവാദിത്തത്തിൽ നിന്നകന്ന് നടക്കുന്നതിനെതുടർന്ന് കുടുംബം പട്ടിണിയിലായി. മക്കളുടെ വിശപ്പിന്റെ വിളി സഹിക്കാന്‍ വയ്യാതായാപ്പോൾ ശരീരത്തിലുണ്ടായിരുന്ന പൊന്നിൻ തരികൾ വിറ്റും പലരോടും കടം വാങ്ങിയും സന്ദർശക വീസയും വിമാന ടിക്കറ്റും സംഘടിപ്പിച്ച് ഈ വർഷം മാർച്ചിൽ ഉപജീവനം തേടി വീണ്ടും യുഎഇയിലെത്തുകയായിരുന്നു. കൂടെ 10 മാസം പ്രായമുള്ള കുഞ്ഞും.... വേർപാടിന്റെ വേദന മനസിൽ തീക്കനലായി മാറുകയായിരുന്നു.
കോവിഡ്19 ബാധിക്കുന്നതിനു മുൻപ് തതന്നെ സന്ദർശകവീസ തീർന്നതിനെ തുടർന്ന് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയിരുന്നു. എന്നാൽ, മകൻ ദേവേഷിന് പിസിആർ പരിശോധന നടത്തേണ്ടി വന്നതിനാൽ യാത്ര മുടങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തിരിച്ചുവന്നതായും കൂട്ടുകാരി ജെറീനാ ബീഗം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കോവിഡ് ബാധിക്കുന്നതിനു കുറച്ച് നാൾ മുൻപായിരുന്നു ഈ സംഭവം. ഉപജീവനം തേടി കൈക്കുഞ്ഞുമായി യുഎഇയിലെത്തിയ ഭാരതി വീട്ടുജോലിയാണ് അന്വേഷിച്ചിരുന്നത്. നേരത്തെ ദുബായിൽ ഇതേ ജോലി ചെയ്തിരുന്ന ഇവർ പിന്നീടു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ കുടുംബപ്രശ്നങ്ങള്‍ മൂലം നിത്യവൃത്തിക്ക് വഴിയടഞ്ഞപ്പോൾ കഴിഞ്ഞ മാർച്ചിൽ വീണ്ടും യുഎഇയിൽ തിരിച്ചെത്തി. പക്ഷേ, എവിടെയും വീട്ടുജോലി ലഭിച്ചില്ല. കൂട്ടുകാരി ജെറീനാ ബീഗത്തിനോടൊപ്പം, അവർ നൽകിയ ഭക്ഷണം കഴിച്ചു ജബൽ അലിയിലെ കുടുസ്സുമുറിയിലായിരുന്നു മകനോടൊപ്പം താമസിച്ചിരുന്നത്.
ഇതിനിടെ ഒരു മാസത്തെ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങാൻ ഭാരതി തീരുമാനിച്ചത്. പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി. എന്നാൽ പത്തു മാസം പ്രായമുള്ള മകൻ ദേവേഷിന് പരിശോധന ആവശ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ജെറീനയോടും മറ്റും കടം വാങ്ങിയ പണം ഉപയോഗിച്ചു ഭാരതിയും മകനും വിമാന ടിക്കറ്റെടുക്കുകയായിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചെന്നപ്പോൾ കുട്ടിക്ക് കൂടി പിസിആർ പരിശോധന നിർബന്ധമാണെന്നതിനാൽ നിരാശയോടെ മടങ്ങേണ്ടി വന്നു. ഒരുപക്ഷേ, അന്നു നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. ഇതിനു ശേഷം ജെറീന തന്നെ പണം നൽകി വീണ്ടും സന്ദർശക വീസയെടുത്തു ജോലിക്ക് ശ്രമിച്ചുവരികയാണ് ചെയ്തത്. ഇതിനിടെയാണ് കൊറോണ വൈറസ് പിടിപെടുന്നതും നിരാലംബയായ ഈ യുവതിയുടെ ജീവൻ കവർന്നത്. കഴിഞ്ഞ മാസം 29 ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഉറ്റ കൂട്ടുകാരിയുടെ അന്ത്യ കർമങ്ങൾ നിർവഹിക്കുന്നതിൽ മതത്തിന്റെയോ ആചാരത്തിന്റെയോ അതിർവരമ്പുകൾ അങ്ങനെ അറബ് നാട്ടിലും ജെറീനാ ബീഗത്തിനു തടസ്സമായി നിന്നില്ല. ഭാരതിയുടെ മൃതദേഹം ജബൽ അലി ഹിന്ദു ശ്മശാനത്തിൽ ദഹിപ്പിക്കാനായി കിടത്തിയപ്പോൾ ദേവേഷിനേയും കൊണ്ടായിരുന്നു ജെറീനാ ബീഗവും വാസന്തിയും എത്തിയത്. പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞതായും ജെറീനാ ബീഗം പറയുന്നു.
രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നാണ് ജെറീന അതേക്കുറിച്ച് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരുന്നു അതെന്ന് പറയുകയായിരുന്നു. പിന്നീട് ദേവേഷിനെയും കൊണ്ട് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോൾ അത് അനുഭവപ്പെട്ടതെന്നും പറഞ്ഞു. ഒടുവിൽ ദേവേഷിനെ നാട്ടിലേയ്ക്ക് യാത്രയാക്കിയപ്പോൾ ജെറീനയും വാസന്തിയും കരച്ചിലടക്കാൻ പാടുപെട്ടു. അവരെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ സാമൂഹിക പ്രവർത്തകർ വലയുകയായിരുന്നു.
https://www.facebook.com/Malayalivartha