സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു; 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 146 പേരിൽ, നിലവിലെ രോഗികളിൽ 99 പേർ സുഖം പ്രാപിച്ചു

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 146 പേരിലാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞെട്ടിക്കുന്ന പ്രതിദിന കണക്കാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ രോഗമുക്തിയും ഉയരുന്നതാണ് ആശ്വാസം. കൂടാതെ നിലവിലെ രോഗികളിൽ 99 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,988 ആയി ഉയർന്നിട്ടുണ്ട്. ആകെ രോഗമുക്തി കേസുകൾ 530,178 ആണ്. അതോടെ ആകെ മരണസംഖ്യ 8,864 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് ആകെ 32,413,727 കോവിഡ് പി.സി.ആർ പരിശോധന നടത്തി.
അതോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,946 പേരിൽ 31 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം രാജ്യത്താകെ ഇതുവരെ 48,446,066 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ 24,883,123 എണ്ണം ആദ്യ ഡോസ് ആണ്. 22,953,305 എണ്ണം സെക്കൻഡ് ഡോസും. 1,729,917 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയിരിക്കുന്നത്. 609,638 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 61, ജിദ്ദ - 26, മക്ക - 13, ദമ്മാം - 9, ഹുഫൂഫ് - 5, അൽ ഖർജ് - 5, ദഹ്റാൻ - 4, മദീന - 3, യാംബു - 3, അബഹ - 2, അൽറാസ് - 2, അൽ ഉല - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
https://www.facebook.com/Malayalivartha

























