അടുത്ത വര്ഷം മുതൽ കടുത്ത നിയന്ത്രണങ്ങൾ; കൊറോണ വ്യാപനം മൂലം ആശങ്കയിലായ ഗൾഫ് രാഷ്ട്രങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്, യുഎഇയിൽ വീണ്ടും ഓൺലൈൻ ആരംഭിക്കുന്നു, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ....

കൊറോണ വ്യാപനം മൂലം ആശങ്കയിലായി ഗൾഫ് രാഷ്ട്രങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. വീണ്ടും പഴ നിബന്ധനകൾ കൊണ്ടുവരാനാണ് യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. ഇപ്പോഴിതാ ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്‌ചകളിൽ യുഎഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഓൺലൈനാകുമെന്ന് റിപ്പോർട്ട്. തീരുമാനം സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി.
എന്നാൽ രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ പുതുവർഷം മുതൽ 100 ശതമാനം ക്യാംപസ് പഠനത്തിലേയ്ക്ക് മടങ്ങേണ്ടതായിരുന്നു. ഇപ്പോൾ ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ യുഎഇയിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് വിദൂര പഠനത്തിലേയ്ക്ക് താൽക്കാലികമായി മാറാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.
ഇതുകൂടാതെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാം തവണയും 1800-ൽ എത്തിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്വകാര്യ, പൊതു സ്കൂളുകളും ആദ്യ രണ്ടാഴ്ചത്തേയ്ക്ക് റിമോട്ട് ലേണിങ് സ്വീകരിക്കുമെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഈ രണ്ടാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനാ ക്യാംപെയിനുകൾ വർധിക്കുന്നതായിരിക്കും. തുടർ നിരീക്ഷണങ്ങൾക്ക് ശേഷം ഇൻ-സ്‌കൂൾ പഠനത്തിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കുമെന്നും സമിതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ ഓരോ എമിറേറ്റിനും അവിടുത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താനുള്ള അടിയന്തര ദുരന്ത നിവാരണ സമിതികളുള്ളതിനാൽ അവർ തീരുമാനം പ്രഖ്യാപിക്കുന്നതാണ്.
ഇതുകൂടാതെ വിദ്യാർഥികൾക്ക് വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സുരക്ഷാ പ്രോട്ടോക്കോളുകളും അംഗീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം. മാതാപിതാക്കൾക്കും ഇത് ആവശ്യമാണ്. സ്കൂളുകളിൽ പ്രവേശിക്കാൻ അവരുടെ അൽ ഹൊസൻ ആപ്പിൽ പച്ച പാസ്സ് ഉണ്ടാകണം എന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























