സർവീസുകൾ നിർത്തലാക്കി എമിറേറ്റ്സ്; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്!

ഗൾഫ് രാഷ്ട്രങ്ങളിൽ നാൾക്കുനാൾ കോവിഡ് രോഗികൾ വര്ധിച്ചുവരുകയാണ്. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 100 കടക്കുന്ന സാഹചര്യത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇതിനുപിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ചും നിബന്ധനകൾ നൽകിയും അധികൃതർ ജാഗ്രത പുറപ്പെടുവിക്കുകയാണ്.
ഇപ്പോഴിതാ എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അംഗോളയിലെ ലുവാൻഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‍റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്‌ജാൻ, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാക്കറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടത്തെ ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരുംന്നതാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സിന്റെയും അറിയിപ്പ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























