ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈറ്റിൽ അവധി ദിനം പ്രഖ്യാപിച്ചു; പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ

ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിക്കുകയുണ്ടായി. കുവൈത്ത് നാഷണൽ ഡേ, ലിബറേഷൻ ഡേ, ഇസ്‌റാഅ് മിഅ്‌റാജ് സ്മരണ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകുന്നതിന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ കുവൈത്തിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് അവധി ബാധകമായിരിക്കുന്നതാണ്. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ ഓഫീസുകൾ മാർച്ച് 6 ഞായറാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ വിശദമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























