യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം; പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയത് ഹൂതി വിമതരുടെ മൂന്ന് ഡ്രോണുകള്‍! തകർത്തെറിഞ്ഞ് അധികൃതർ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം

യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ തന്നെ ആളപായം ഒന്നും ഉണ്ടായില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം ഒരു മാസത്തിനിടെ മാത്രം ഹൂതികള്‍ നടത്തുന്ന നാലാമത്തെ ആക്രമണ ശ്രമമാണിത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. വിജനമായ പ്രദേശത്ത് അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായം ഒന്നും ഉണ്ടായില്ല. കഴിഞ്ഞ മാസം 24 ന് രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം യുഎഇതകർക്കുകയുണ്ടായി. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ കേന്ദ്രമാണ് യുഎഇ സേന ആക്രമണത്തിലൂടെ തകര്‍ത്തത്.
എന്നാൽ യുഎഇക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്കും ആശങ്കയായി മാറിയിരിക്കുകയാണ്. ആദ്യ ആക്രമണത്തില്‍ തന്നെ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ഇതുകൂടാതെ ഇപ്പോഴുണ്ടായ ആക്രമണം രാഷ്ട്രീയമായി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യുഎഇയിലെത്തിയ പിന്നാലെയും ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ നീക്കമെന്നാണ് ആരോപണം...
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ യുഎഇക്ക് കാര്യമായ നഷ്ടമില്ല. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. ജനുവരി 17നുണ്ടായ ആദ്യ ഹൂതി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് വിദേശകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായി യമനില്‍ സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. 12 പേരാണ് അന്ന് യമനില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഓരോ ആഴ്ചയിലും ഹൂതികള്‍ യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുകയാണിപ്പോള്‍. ആദ്യ ആക്രമണം ജനുവരി 17നായിരുന്നു നടന്നത്. രണ്ടാമത്തെ ആക്രമണം നടന്നത് ജനുവരി 24നാണ്. മൂന്നാമത്തെ ആക്രമണം ജനുവരി 31നും. മിസൈല്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ അമേരിക്കന്‍ നിര്‍മിത പ്രതിരോധ കവചം യുഎഇയിൽ ഉണ്ട്. ഇതുപയോഗിച്ചാണ് മിസൈലുകള്‍ നിലവിൽ തകര്‍ത്തത്.
https://www.facebook.com/Malayalivartha


























