കുവൈത്തിൽനിന്ന് കഴിഞ്ഞമാസം നാടുകടത്തിയത് 1764 വിദേശികളെ; കഴിഞ്ഞ വർഷം മാത്രം രാജ്യത്തുനിന്ന് നാടുകടത്തിയത് 18,221 വിദേശികളെയാണ്, കണക്കുകൾ പുറത്തുവിട്ട അധികൃതർ

സ്വദേശിവത്കരണവും പല കടുത്ത നിബന്ധനകളും കാരണം നിരവധി പ്രവാസികളാണ് കുവൈറ്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കുവൈത്തിൽനിന്ന് 1764 വിദേശികളെ കഴിഞ്ഞമാസം നാടുകടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ഉള്ളത്. ജനുവരിയിൽ വിവിധ കാരണങ്ങളാലാണ് നാടുകടത്തപ്പെട്ടത്.
ഇതുകൂടാതെ താമസ നിയമലംഘനം, അനധികൃത ഗാർഹികത്തൊഴിലാളി ഓഫീസ് നടത്തിപ്പ്, ലൈസൻസില്ലാതെ വാഹനമോടിക്കൽ, നാർക്കോട്ടിക് കേസ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയുമുള്ളത് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കോടതി നാടുകടത്താൻ ഉത്തരവിട്ടവരും ഈ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് 18,221 വിദേശികളെയാണ് നാടുകടത്തിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും വിമാനസർവീസുകൾ ഇല്ലാത്തതും മൂലം കഴിഞ്ഞ വർഷം നാടുകടത്തൽ നടപടികൾ വൈകിയിരുന്നു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ തന്നെ സുരക്ഷ പരിശോധനകൾ കഴിഞ്ഞ വർഷം കർശനമാക്കിയിരുന്നില്ല.
ആയതിനാൽ തന്നെ ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിലാണ് ഇപ്പോൾ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നത്. വിമാനസർവീസുകൾ പഴയപടി ആയതും നാടുകടത്തൽ നടപടികൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























