യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു; കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ച് അമേരിക്കയുടെ നീക്കം! രണ്ടാഴ്ചക്കിടെ മാത്രം മൂന്ന് ആക്രമണങ്ങൾ, യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ച് അമേരിക്കയുടെ നീക്കം, ഗൾഫിൽ എല്ലാം ശക്തമാക്കി അധികൃതർ

യുഎഇയ്‌ക്കെതിരായി ഹൂതികൾ നടത്തിവരുന്ന ആക്രമണങ്ങൾ പതിവ് കാഴ്ചയായി മാറുകയാണ്. ഇതുവരെ നാല് ആക്രമണ ശ്രമങ്ങളാണ് നടത്തിയത്. ഇന്ന് പുലർച്ചയും മൂന്ന് മിസൈലുകളാണ് യുഎഇയെ നോക്കി അയച്ചത്. ഇതിനുപിന്നാലെ ഗൾഫിൽ പലവിധ നീക്കങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം. ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്.
അതോടൊപ്പം തന്നെ യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും യുഎഇയിലേക്ക് എത്തുന്നതാണ്. അടുത്തിടെ യുഎഇക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎഇയെ സഹായിക്കാനാണ് യുഎസ് സൈന്യം എത്തുന്നത് എന്നാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയിരിക്കുന്നത്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം എന്നത്. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓരോ ആഴ്ചയിലും ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
എന്നാൽ ഈ സാഹചര്യത്തിലാണ് യുഎഇ കിരീടവകാശിയും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും അമേരിക്ക സഹായം ഉറപ്പ് നല്‍കിയതും. യുഎഇയുടെ രക്ഷയ്ക്ക് വേണ്ടി അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും പ്രതിരോധ സംവിധാനങ്ങളുമെത്തുമെന്ന് യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി.
അങ്ങനെ അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കുന്നതാണ്. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്‍കിയിക്കുന്ന നിര്‍ദേശം നല്കിയയിട്ടുള്ളത്. ഒരു പക്ഷേ, ഹൂതികള്‍ക്കെതിരെ വലിയ ആക്രമണത്തിനും സാധ്യതയും ഉണ്ട്.
അതോടൊപ്പം തന്നെ ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കന്‍ ചാരന്മാര്‍ യമനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ചിരിക്കുന്നതത്രെ. ഏഴ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം ഇപ്പോൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം ശക്തമാകുന്നത്.
https://www.facebook.com/Malayalivartha


























