സൗദി അറേബ്യയിൽ പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് ആരംഭിക്കുന്നു; ബന്ധിപ്പിക്കുക ഇരുന്നൂറിലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും! 76 റൂട്ടുകളിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യമിടുന്നത് പദ്ധതിയിലൂടെ മാറ്റം

സൗദി അറേബ്യയിൽ കൂടുതൽ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് പുതിയ പദ്ധതി പ്രകാരം ഇരുന്നൂറിലധികം നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പബ്ലിക് ട്രാൻസ്പോർട്ട് സർവീസ് ആരംഭിക്കുന്നു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. കൂടാതെ 76 റൂട്ടുകളിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
അതോടൊപ്പം തന്നെ പുതിയ പദ്ധതി സംബന്ധിച്ച വിവരങ്ങൾ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് പുറത്ത് വിട്ടത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്. ഇതിനായി ബസ് സർവീസ് നൽകുന്നതിന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ടെൻഡർ ക്ഷണിക്കുകയുണ്ടായി. സ്വകാര്യ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അവസരങ്ങൾ നൽകുന്നതിനും ട്രാൻസ്പോർട്ടിംഗ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഓപ്പറേറ്റർമാർക്കിടയിൽ മത്സരാതിഷ്ഠിത സേവനങ്ങൾ നൽകുന്നതിനും പദ്ധതി മുഖേന ലക്ഷ്യമിടുന്നുണ്ട്.
അതേസമയം സൗദി അറേബ്യയിൽ കൊവിഡ് ബാധിതരിൽ മരണസംഖ്യ ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. മാസങ്ങളായി ഒന്നും രണ്ടും മാത്രമായിരുന്ന പ്രതിദിന മരണസംഖ്യ രണ്ടുദിവസമായി നാലായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നാല് മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 4,092 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ രോഗികളിൽ 4,604 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,99,069 ഉം രോഗമുക്തരുടെ എണ്ണം 6,53,972 ഉം ആയി ഉയർന്നിട്ടുണ്ട്. ആകെ മരണസംഖ്യ 8,947 ആയി. ആകെ 36,150 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിൽകഴിയുന്നത് . ഇതിൽ 1,010 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha


























