സർവ്വീസിൽ ഇപ്പോഴും തുടരുന്ന ഇദ്ദേഹത്തിന് ആത്മകഥ എഴുതാൻ സർക്കാർ അനുമതി നൽകിയതിൽ തന്നെ ദുരൂഹതയുണ്ട്; ഇല്ലായെങ്കിൽ പ്രകാശനം തടയണം; ആനക്കാരന്റെ തോട്ടിയ്ക്ക് അനുസരിച്ച് ചലിക്കുന്ന ആനയാണ് താനെന്ന് സ്വയം സമ്മതിച്ച സ്‌ഥിതിക്ക് ശിവശങ്കരന്റെ ആത്മകഥയിൽ വലിയ സത്യസന്ധത പ്രതീക്ഷിക്കാനുമാകില്ല;എങ്കിലും വാങ്ങി വായിക്കും; ശിവശങ്കരനെ വിമർശിച്ച് സന്ദീപ് വചസ്പതി

സർവ്വീസിൽ ഇപ്പോഴും തുടരുന്ന ഇദ്ദേഹത്തിന് ആത്മകഥ എഴുതാൻ സർക്കാർ അനുമതി നൽകിയതിൽ തന്നെ ദുരൂഹതയുണ്ട്. ഇല്ലായെങ്കിൽ പ്രകാശനം തടയണം. ആനക്കാരന്റെ തോട്ടിയ്ക്ക് അനുസരിച്ച് ചലിക്കുന്ന ആനയാണ് താനെന്ന് സ്വയം സമ്മതിച്ച സ്‌ഥിതിക്ക് ശിവശങ്കരന്റെ ആത്മകഥയിൽ വലിയ സത്യസന്ധത പ്രതീക്ഷിക്കാനുമാകില്ല.
എങ്കിലും വാങ്ങി വായിക്കും. ശിവശങ്കരനെ വിമർശിച്ച് സന്ദീപ് വചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അഴിമതി കേസിൽ ഇപ്പോഴും പ്രതി പട്ടികയിലാണ് എം.ശിവശങ്കരൻ എന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി. ജാമ്യത്തിൽ ഇറങ്ങിയതോടെ ആരോപിക്കപ്പെട്ട കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ശരിയാണെന്നും.
ആ സാഹചര്യത്തിൽ ഇപ്പോൾ ഒരു ആത്മകഥയുമായി ശിവശങ്കരൻ രംഗത്ത് വന്നതിന്റെ ഉദ്യേശശുദ്ധി സംശയകരമാണ്. കാര്യങ്ങൾ എത്ര സത്യസന്ധമായി എഴുതിയാലും വിശ്വസിക്കാൻ സാധിക്കില്ല. കാരണം ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയാണ് ആത്മകഥാകാരൻ. ഇതിലെ ഓരോ വാക്കും കോടതിയെയും സമൂഹ മനസാക്ഷിയെയും സ്വാധീനിക്കാൻ തന്നെയാവും എഴുതപ്പെട്ടിട്ടുണ്ടാവുക എന്ന് വായനക്കാർ സംശയിച്ചാൽ എങ്ങനെ കുറ്റപ്പെടുത്താനാകും?
സർവ്വീസിൽ ഇപ്പോഴും തുടരുന്ന ഇദ്ദേഹത്തിന് ആത്മകഥ എഴുതാൻ സർക്കാർ അനുമതി നൽകിയതിൽ തന്നെ ദുരൂഹതയുണ്ട്. ഇല്ലായെങ്കിൽ പ്രകാശനം തടയണം. ആനക്കാരന്റെ തോട്ടിയ്ക്ക് അനുസരിച്ച് ചലിക്കുന്ന ആനയാണ് താനെന്ന് സ്വയം സമ്മതിച്ച സ്‌ഥിതിക്ക് ശിവശങ്കരന്റെ ആത്മകഥയിൽ വലിയ സത്യസന്ധത പ്രതീക്ഷിക്കാനുമാകില്ല. എങ്കിലും വാങ്ങി വായിക്കും.
https://www.facebook.com/Malayalivartha


























