60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കാൻ കുവൈറ്റ്; ഓരോ വർഷവും ഇതിലൂടെ നേടുന്നത് 4.2 കോടി ദിനാര്‍! ഒരു വര്‍ഷത്തിനിടയില്‍ വിസ പുതുക്കുക 56,000ത്തിലേറെ പേർ

കഴിഞ്ഞ ദിവസമാണ് കുവൈറ്റിൽ 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുമെന്ന തീരുമാനം പുറത്ത് വന്നത്. എന്നാൽ ഇതിലൂടെ വമ്പൻ നേട്ടമാണ് സർക്കാർ നേടാൻ പോകുന്നത്. അതായത് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുക ഒരു വര്‍ഷമെത്തുക 4.2 കോടി ദിനാര്‍ .
അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കണമെങ്കില്‍ തന്നെ 250 ദിനാര്‍ ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലായതോടെയാണിത്.
അങ്ങനെ ഒരു വര്‍ഷത്തിനിടയില്‍ 60 കഴിഞ്ഞ പ്രവാസികള്‍ വിസ പുതുക്കുന്നതിലൂടെ റിന്യൂവല്‍ ഫീസായി 1.4 കോടി ദിനാറും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലൂടെ 2.8 കോടി ദിനാറുമാണ് സര്‍ക്കാരിന് ലഭിക്കുക. 56,000ത്തിലേറെ പേരാണ് ഒരു വര്‍ഷത്തിനിടയില്‍ വിസ പുതുക്കുകയെന്നും അല്‍ അന്‍ബാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വരുമാന മാര്‍ഗമായി ഇത് മാറിയിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ നേരത്തെ വിസ പുതുക്കാന്‍ 50 ദിനാര്‍ മാത്രമാണ് പ്രവാസികളില്‍ നിന്ന് ഈടാക്കിയിരുന്നത്. എന്നാല്‍, അതേ സ്ഥാനത്ത് ഇന്ന് 750 ദിനാറാണ് ഫീസും ഇന്‍ഷുറന്‍സ് തുകയുമായി ഈടാക്കുക.കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് കുവൈറ്റില്‍ 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇവരുടെ ചികിത്സാ ചെലവുള്‍പ്പെടെ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
എന്നാല്‍, വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍ പവര്‍ അതോറിറ്റിയുടെ തീരുമാനത്തിനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയുണ്ടായി. ഇതേതുടര്‍ന്ന് 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി വിസ പുതുക്കാന്‍ അനുവാദം നല്‍കിയെങ്കിലും അതും ശക്തമായ എതിര്‍പ്പിന് കാരണമായി മാറുകയായിരുന്നു.
അതിനിടയില്‍ വിഷയം മന്ത്രിസഭയുടെ കീഴിലുള്ള ഫത്വ കമ്മിറ്റി മുമ്പാകെ വരികയും വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കൂടുതൽ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്.
https://www.facebook.com/Malayalivartha


























