ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിഡിയോ കോൾ ചെയ്യാം; രേഖകൾ ചാറ്റ് ബോക്സ് വഴി അയക്കാം; ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യും; വിസ നടപടികൾ വിഡിയോ കോൾ വഴി 5 മിനിറ്റിനകം പൂർത്തിയാക്കുന്ന പുതിയ സേവനത്തിന് ദുബായിൽ തുടക്കം

വീസ നടപടികൾ വിഡിയോ കോൾ വഴി 5 മിനിറ്റിനകം പൂർത്തിയാക്കുന്ന പുതിയ സേവനത്തിന് ദുബായിൽ തുടക്കം കുറിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിഡിയോ കോൾ ചെയ്യാം. രേഖകൾ ചാറ്റ് ബോക്സ് വഴിയാണ് അയയ്ക്കേണ്ടത്. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യും
ഗോൾഡൻ വീസ, എൻട്രി പെർമിറ്റ്, വീസ പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ, നിയമോപദേശം, നഷ്ടപരിഹാരം എന്നീ സേവനങ്ങളും ലഭിക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും നിലവിലെ പ്രവൃത്തി സമയം. ഭാവിയിൽ 24 മണിക്കൂറും സേവനം ലഭിക്കും. രാജ്യത്തിനകത്തുള്ളവർക്കും സേവനം പ്രയോജനപ്പെടുത്താം. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ തൽക്കാലം സേവനം ലഭിക്കില്ല
യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ് അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു.മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് ആദരമായി യു.എ.ഇ അവതരിപ്പിച്ച ഗോൾഡൻ വിസക്ക് കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു.
10 വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ആറ് മാസം കൂടുമ്പോൾ യു.എ.ഇയിൽ എത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഇതോടെ ഒഴിവായി. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു.പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല.
റെസിഡന്‍റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യു.എ.ഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം. ഇത് ഗോൾഡൻ വിസക്കാരെ ബാധിക്കില്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം എന്നതാണ് മറ്റൊരു വലിയ ഇളവ്.
ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറ് മാസം സമയം ലഭിക്കും. ഈ എൻട്രി പെർമിറ്റിൽ പലതവണ യു.എ.ഇയിൽ വന്ന് മടങ്ങാൻ അനുമതിയുണ്ടാകും. ഗോൾഡൻ വിസയുള്ളവർ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പത്ത് വർഷത്തെ വിസാ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാനും സൗകര്യമുണ്ടാകും. ഗോൾഡൻ വിസക്ക് അർഹതയുള്ളവരുടെ പട്ടികയും യു.എ.ഇ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha