ഇഖാമയും വേണ്ട വർക്ക് പെർമിറ്റും വേണ്ട; സൗദി തൊഴിൽ വിസകൾ കിട്ടാൻ എന്തെളുപ്പം; പ്രവാസികൾക്ക് വമ്പൻ ആശ്വാസമായി ആ തീരുമാനം

സൗദിയിലെ സ്ഥാപനങ്ങൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ താത്ക്കാലികമായി കൊണ്ട് വരാൻ മാനവവിഭവശേഷി മന്ത്രാലയം ഒരുക്കിയ പദ്ധതിയാണ് താത്ക്കാലിക തൊഴിൽ വിസകൾ.താത്ക്കാലിക തൊഴിൽ വിസയിൽ വന്നവർക്ക് ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല.
സഊദിയില്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അതിവേഗത്തില്‍ വിസകള്‍ ഖിവാ പ്ലാറ്റ്ഫോം വഴി അനുവദിക്കുമെന്നും ഇതിനായി മന്ത്രാലയത്തില്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
ഒരു താത്ക്കാലിക തൊഴിൽ വിസയുടെ കാലാവധി 3 മാസമാണെങ്കിലും സൗദിയിലെത്തിയ ശേഷം കാലാവധി 3 മാസം കൂടി പുതുക്കാൻ സാധിക്കും. ആക്റ്റീവ് ആയ, നിതാഖാത്തിൽ മിനിമം മീഡിയം ഗ്രീൻ ലെവൽ സ്റ്റാറ്റസ് ഉള്ള സ്ഥാപനങ്ങൾക്ക് ആണ് താത്ക്കാലിക വിസ അനുവദിക്കുക.
അതോടൊപ്പം കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ആവശ്യമുളള സ്ഥാപനങ്ങൾക്ക് രെജിസ്റ്റ്രേഷൻ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. സ്ഥാപനത്തിന്റെ വർക്ക് പെർമിറ്റ് ആക്റ്റീവ് ആയിരിക്കണം. അബ്ഷിറിൽ സ്ഥാപനത്തിനു ആവശ്യമായ ബാലൻസ് ഉണ്ടായിരിക്കണം. താത്ക്കാലിക വർക്ക് പെർമിറ്റ് അനുവദിച്ചു എന്നത് നിതാഖാതിൽ സ്ഥാപനത്തെ ബാധിക്കുകയില്ല. അതേ സമയം സൗദിവത്ക്കരണ തോത് പാലിച്ച സ്ഥാപനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങൾക്ക് താത്ക്കാലിക വിസകൾ ലഭ്യമാകും. രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയ മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ‘ഖിവാ പ്ലാറ്റ്ഫോം’ 2022 ഏപ്രിലിലാണ് ആരംഭിച്ചത്. 920000105 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി ഖിവാ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം താത്ക്കാലിക തൊഴിൽ വിസകൾ ഇഖാമ ലഭിക്കുന്ന വിസകളാണെന്ന് പറഞ്ഞ് ചിലർ അപൂർവ്വമായെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ട് . പ്രവാസികൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha