അടുത്തിടെ സ്മാർട്ട് ഫോൺ മാറ്റി വാങ്ങിയവരാണോ നിങ്ങൾ, പഴയ സ്മാർട്ട് ഫോണുകൾ വിൽക്കുന്നവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടസാധ്യത, താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ...!!!
രാജ്യത്തെ താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ. അടുത്തിടെ സ്മാർട്ട് ഫോൺ മാറ്റി വാങ്ങിയവരാണോ നിങ്ങൾ. എന്നാൽ അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും നിങ്ങൾ ഇത് ചെയ്തിരിക്കണം. കൂടുതൽ ഫീച്ചറുകളുമായി സ്മാർട്ട്‌ഫോണുകളുടെ പുതിയ മോഡലുകൾ വരുന്നതോടെ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി പലരും തങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ വിൽക്കാറാണ് പതിവ്. മറ്റുള്ളവർക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് മുൻപായി ഫോണിലെ പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്തുവെക്കണം. അവയിലെ എല്ലാ സെൻസിറ്റീവ് വിവരങ്ങളും പ്രത്യേകിച്ച്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും അധികൃതർ യുഎഇ നിവാസികൾക്ക് നിർദേശം നൽകി.വലിയ അപകടസാധ്യതകൾ അതിനു പിന്നിൽ പതിയിരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃത വ്യക്തികൾക്ക് ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചാൽ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ബാക്ക്മെയിലിങ്ങും ചൂഷണവും നടക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അധികൃതർ പറയുന്നു.കൂടാതെ വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ അവരുടെ ഡാറ്റയിൽ വിട്ടുവീഴ്ച ചെയ്യാവുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അമിതമായി പങ്കിടുന്നതിന്റെ അപകടസാധ്യതകളും അബൂദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് പങ്കുവെച്ചു.
സ്മാർട്ട് ഫോൺ സുരക്ഷിതമാക്കുന്നതിനും വ്യക്തിഗത ഡാറ്റ സുരക്ഷിതമാക്കുന്നതിനുമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നോട്ടുവെച്ചു. ഇവയെന്തെല്ലാമെന്ന് നോക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും പങ്കിടുന്നത് ഒഴിവാക്കുക. പാസ്‍വേഡുകൾ ഇടയ്ക്കിടെ മാറ്റുകയും വ്യത്യസ്ത അക്കൗണ്ടുകൾക്കോ സിസ്റ്റങ്ങൾക്കോ വേണ്ടി ഒരേ പാസ്‍വേഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. മൊബൈൽ ഫോൺ വിൽക്കുമ്പോൾ, ഫോണിലെ എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങളും പ്രധാനപ്പെട്ട വിവരങ്ങളും പങ്കിടുന്നത് ഒഴിവാക്കുക .എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും സുരക്ഷ, സ്വകാര്യത ക്രമീകരണങ്ങൾ പരിശോധിക്കുക.ശക്തമായ പാസ്‍വേഡുകൾ തിരഞ്ഞെടുക്കുക എന്നിങ്ങനെയാണ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
കുട്ടികൾ സൈബർ ചൂഷണത്തിന് വിധേയരാവുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിന് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർഥിച്ചു. ഈ മാർഗനിർദേശങ്ങൾ എല്ലാം പാലിക്കുന്നതിലൂടെ, താമസക്കാർക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും ഇരയാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha