പ്രവാസികൾക്ക് മികച്ച നേട്ടം സ്വന്തമാക്കാം, കേരളത്തിലെ സ്വർണവിലയേക്കാൾ വിലക്കുറവ് യുഎഇയിൽ തന്നെ, ഒരാഴ്ച്ചയ്ക്കിടെ ഇത്രയും വില കുറയുന്നത് ആദ്യം, ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ദിർഹത്തിന്റെ മൂല്യം കൂടിയതും പ്രവാസികൾക്ക് ഗുണം ചെയ്യും

യുഎഇ പ്രവാസികൾക്ക് മികച്ച നേട്ടം സ്വന്തമാക്കാൻ പറ്റിയ അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന അവസരം മിക്കവരും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ദിർഹത്തിന്റെ മൂല്യം ഉയർന്നു നിൽക്കുകയും, തരാതമ്യേന കേരളത്തിലെ സ്വർണവിലയേക്കാൾ കുറവ് യുഎഇയിലാണ് എന്നതും പ്രവസികൾക്ക് വലിയ നേട്ടമാക്കാൻ പറ്റിയ അവസരമാണിത്. ഇൻവെസ്റ്റ്മെന്റായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ജിസിസി രാജ്യമായ യുഎഇ ആണ്. യുഎഇയിൽ നിന്ന് വരുന്ന പ്രവാസികൾ ഇത്തരത്തിൽ സ്വർണം വാങ്ങി നേട്ടം കൊയ്യാറുണ്ട്.
ഒരാഴ്ച്ചയ്ക്കിടെ സ്വർണത്തിന് ഇത്രയും വില കുറയുന്നത് ആദ്യമാണെന്ന് യുഎഇ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നു. ആഗോള വിപണിയിൽ സ്വർണവില കുറഞ്ഞതാണ് ഇതിന് കാരണം. പ്രവാസികൾക്ക് ഇതൊരു അതുല്യ അവസരമാണ്. പ്രവാസികൾ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കുന്നത് നേട്ടമാകും. 24 കാരറ്റ് സ്വർണം ഗ്രാമിന് 325.5 ദിർഹമാണ് ഇന്നത്തെ വില. 22 കാരറ്റ് ഗ്രാമിന് 301.25 ദിർഹം, 21 കാരറ്റ് ഗ്രാമിന് 291.75 ദിർഹം, 18 കാരറ്റ് സ്വർണം ഗ്രാമിന് 250 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ വില.
ആഗോള വിപണിയിൽ വൻതോതിൽ വിറ്റഴിക്കൽ നടക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം.കേരളത്തിലെയും യുഎഇയിലേക്കും സ്വർണവില താരതമ്യം ചെയ്യുമ്പോൾ നേരത്തെ വലിയ വിലക്കുറവ് യുഎഇയിൽ ആയിരുന്നു. എന്നാൽ ഇറക്കുമതി നികുതി കേന്ദ്ര സർക്കാർ കുറച്ചതോടെ ഈ വിടവ് കുറഞ്ഞു. എങ്കിലും യുഎഇയിൽ നിന്ന് വാങ്ങുന്നതാണ് ഇപ്പോഴും ലാഭം.
ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ദിർഹം കരുത്ത് കൂട്ടിയതും പ്രവാസികൾക്ക് നേട്ടമാക്കാം. രൂപയും ദിർഹവും തമ്മിലുള്ള മൂല്യ വ്യത്യാസത്തിലും പ്രവാസികൾക്ക് ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇ ദിർഹം 23.09 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ ദിർഹം മൂല്യം കൂടി.
അതേസമയം, യുഎഇയിൽ ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ സ്വദേശികളും പ്രവാസികളുമായ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി. യുഎഇയിൽ മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രമേ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള ലൈസൻസ് നൽകിയിട്ടുള്ളുവെന്നും മറ്റാർക്കും ഇതിന് അനുവാദമില്ലെന്നും അതോറിറ്റി അറിയിച്ചു.
യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം എൽഎൽസിയാണ് രാജ്യത്തെ ഏക ലോട്ടറി ലൈസൻസുള്ള സ്ഥാപനം. ജിസിജിആർഎ റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് സ്ഥാപനവും ഇതാണെന്ന് അതോറിറ്റി പറഞ്ഞു.
എന്നാൽ നേരത്തേയുള്ള ചില ലോട്ടറി പ്രവർത്തനങ്ങൾ തുടരാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ, ഏകദേശം 30 വർഷമായി രാജ്യത്ത് പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നീ എയർപോർട്ട് ലോട്ടറികൾക്കും ജിസിജിആർഎയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടരാൻ അനുമതിയുണ്ട്. ഇവയല്ലാതെ നിലവിലുള്ള മറ്റൊരു ലോട്ടറിക്കും തുടർ പ്രവർത്തനങ്ങൾക്ക് അനുവാദമില്ലെന്നും അവയെല്ലാം അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha