വധശിക്ഷ നടപ്പാക്കാന്‍ സൗദി രാജാവിന്റെ അനുമതി, ആരാച്ചാർ വാളോങ്ങിയതും അവസാന നിമിഷം ഞെട്ടിച്ച് അയാൾ, ശിക്ഷ നടപ്പാക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ യുവാവിന് ജീവൻ തിരികെ കിട്ടി, ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ആഹ്ലാദം പ്രകടിപ്പിച്ച് പ്രദേശവാസികൾ

സൗദിയിൽ ഭീകരവാദം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് കടത്ത്, ബലാത്സംഗം, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷയാണ് വിധിക്കുക. സ്വദേശികളോ പ്രവാസികളോ എന്ന പരിഗണനയൊന്നും നോക്കാതെ ഇത്തരം കുറ്റങ്ങൾ ആരു ചെയ്താലും വധശിക്ഷ വിധിക്കും. കൊലപാതക കേസിൽ ഇരയുടെ കുടുംബത്തിന് ബ്ലഡ് മണി നൽകുകയും കുടുംബം ഇത് അംഗീകരിക്കുകയും ചെയ്താൽ വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും. കുറ്റവാളിയെ വധിക്കണോ അതോ കുറ്റവാളിയോട് പൂർണ്ണമായും ക്ഷമിക്കണോ എന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനമാനത്തെ ആശ്രയിച്ചാകും കോടതി ശിക്ഷ നടപ്പാക്കുക.
എന്നാൽ വധശിക്ഷയ്ക്കായി വാൾ ഉയര്‍ത്തിയ അവസാന നിമിഷം ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് സ്വദേശി യുവാവ്. ആരാച്ചാരെത്തി വാൾ വീശാനൊരുങ്ങവേ കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് യുവാവിന് അവസാന നിമിഷം ജീവൻ തിരിച്ചുകിട്ടിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്.
തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്താണ് സംഭവം. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊലക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിക്ക് മാപ്പ് നല്‍കുന്നതിനുപകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതൊന്നും വേണ്ടെന്ന് ഉറപ്പിച്ച് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.
കനത്ത സുരക്ഷാവലയത്തില്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ട യുവാവിെൻറ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ ഒരുക്കങ്ങള്‍ സുരക്ഷാവകുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാനൊരുങ്ങവേയാണ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടി എത്തുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രദേശവാസികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കിയെങ്കിലും റഹീമിന്റെ മോചനം നീളുകയാണ്. സാങ്കേതിക പ്രശ്നങ്ങളാൽ വീണ്ടും മാറ്റി വെച്ച കേസ് ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11:30 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതോടെയാണ് മോചന വിധി ഇനിയും നീളുന്നത്. മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഡിസംബർ 12ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയത്.
റഹീമിന്‍റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്. ഒന്നര കോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാൽ ജയിൽ മോചനത്തിൽ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha