Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

കൂടുതൽ തസ്തികകളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്...!!!

19 DECEMBER 2024 11:03 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നവരും ബന്ധുക്കളെ ജോലിക്കായി രാജ്യത്തേക്ക് കൊണ്ടുവരാനിരിക്കുന്നവർക്കും ഇനി ഇരട്ടിപാടുപെടേണ്ടിവരും. നിലവിൽ വിവിധ തൊഴിലുകളിലേക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യ പരീക്ഷ പാസാവണം. വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്‌പോർട്ടിനൊപ്പം നൈപുണ്യപരീക്ഷ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. എന്നാൽ ഇപ്പോൾ സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ തസ്തികളിലേക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ്.

174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ ഇനി പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ച് രാജ്യങ്ങൾക്കാണ് തുടക്കത്തിൽ പരീക്ഷ നിർബന്ധമാക്കിയിരുന്നത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും നൈപുണ്യ പരീക്ഷ ഉപകരിക്കും.

പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്. ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ഡിവൈസ് മെയിന്‍റനൻസ് ടെക്നീഷ്യൻ, എച്ച്വിഎസി ഓട്ടോമോട്ടിവ് മെക്കാനിക്ക്, പ്ലബിങ്, വെൽഡിങ്, ബിൽഡിങ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക്ക്സ്മിത്ത് എന്നീ തൊഴിലുകൾക്കുള്ള യോഗ്യത പരീക്ഷ കേന്ദ്രം കേരളത്തിൽ തന്നെ സജ്ജീകരിക്കുന്നുണ്ട്. ഇത് കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും.

 

എറണാകുളത്തെ ഇറാം ടെക്‌നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്‌നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കേറ്റിന്റേയും ആവശ്യമില്ല.

ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെന്റിലേഷൻ ആന്റ് എസി, വെൽഡിംഗ് എന്നീ ട്രേഡുകളിൽ 29 ലേബർ വിസകൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരീക്ഷ പ്രഖ്യാപിച്ചത്. നിശ്ചിത പ്രൊഫഷനുകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് സൗദി എംബസിയും മുംബൈ കോൺസുലേറ്റും നേരത്തെ ഏജൻസികളെ അറിയിച്ചിരുന്നു.

ഓൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവരാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കേണ്ടത്. പരീക്ഷ കാമറ വഴി സൗദി തൊഴിൽമന്ത്രാലയത്തിന് കീഴിലെ തകാമുൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. യോഗ്യത പരീക്ഷ പാസാകുന്നതോടെ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.

സർട്ടിഫിക്കറ്റ് ഇമെയിൽ വഴിയോ സൈറ്റിൽ ലോഗിൻ ചെയ്‌തോ എടുക്കാനാകും. ഈ സർട്ടിഫിക്കറ്റാണ് വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്‌പോർട്ടിനൊപ്പം നൽകേണ്ടത്. സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള ലേബർ വിസകൾക്കും ഘട്ടംഘട്ടമായി പരീക്ഷ നിർബന്ധമാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനായി തൊഴിൽ മേഖലയെ 29 ട്രേഡുകളായി ക്രമീകരിച്ച് എല്ലാ ലേബർ പ്രൊഫഷനുകളെയും അതിൽ ഉൾപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (7 minutes ago)

ആഘോഷവുമായി രാജ്യം  (14 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (18 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (37 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (47 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends