കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണം, യുഎഇ സന്ദർശന വിസ നിയമങ്ങൾ പാലിക്കാത്ത അപേക്ഷകൾ കൂട്ടത്തോടെ തള്ളി, വിസ നിരസിക്കാനുള്ള കാരണം വ്യക്തമാക്കി ഇമിഗ്രേഷന്‍ അധികൃതര്‍...!!

യുഎഇ സന്ദർശന വിസ നിയമങ്ങൾ കർശനമാക്കിയെങ്കിലും ഇപ്പോഴും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരുണ്ട്. ഇത്തരത്തിൽ നിരവധി പേർ സമർപ്പിച്ച വിസ അപേക്ഷകൾ അപ്പാടെ തള്ളുകയാണ്. കൃത്യമായ മാർഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടും വീണ്ടും ഈ സാഹചര്യം തുടരുകയാണ്. വിസിറ്റ് വിസ ലഭിക്കുന്നതിന് യുഎഇ അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ വ്യക്തമായി മനസിലാക്കുക, അത് കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.
മടക്കയാത്ര ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, പണം കൈവശമുള്ളതിൻറെ രേഖ എന്നിവ അനിവാര്യമാണെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. ആവശ്യമായ പണം കൈവശം വേണം, ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കുന്ന സ്ഥലം വ്യക്തമാക്കുന്ന രേഖയോ ഹാജരാക്കണമെന്ന് യുഎഇ ഇമ്മിഗ്രേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ സന്ദർശക വിസക്കാരും ഈ നിബന്ധനകൾ പാലിച്ചിരിക്കണം.
വ്യാജ വിമാന, ഹോട്ടൽ ബുക്കിങ് രേഖകൾ സമർപ്പിക്കുന്നതാണ് വിസ അപേക്ഷ തള്ളിപ്പോകുന്നതിനുള്ള പ്രധാന കാരണം. വിസാ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ വേരിഫിക്കേഷനിൽ ഇക്കാര്യം മനസ്സിലാകുകയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യുന്നു. അപൂർണമായ രേഖകളും വിസ നിരസിക്കാൻ കാരണമാണ്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതിനെതിരെ അധികൃതർ കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ട്.
അതുകൊണ്ട് തന്നെ മടക്കയാത്ര ടിക്കറ്റും പണവും പോലുള്ള രേഖകളും അപേക്ഷകർ ഹാജരാക്കണം. ദുബൈ സന്ദർശിക്കണമെന്ന് സത്യസന്ധമായി ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും ശരിയായ രേഖകൾ സമർപ്പിച്ചാൽ വിസ നിരസിക്കപ്പെടില്ലെന്നും മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. മറ്റൊരു പ്രധാന കാര്യം നിങ്ങൾ സമീപിക്കുന്ന ട്രാവൽ ഏജൻസിയാണ്. ഈ രംഗത്ത് പരിചയസമ്പന്നരായ, വിസ, ഇമ്മിഗ്രേഷൻ വിവരങ്ങൾ കൃത്യമായി അറിയിക്കുന്ന വിശ്വാസ്യതയുള്ള ട്രാവൽ ഏജൻസികളെ സമീപിക്കുക.
https://www.facebook.com/Malayalivartha