നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കടുപ്പിച്ച് കുവൈത്ത്, എല്ലാ ഗവർണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍, വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും...!!

കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക പിഴ അടച്ച് രാജ്യത്ത് തുടരുകയോ പിഴ അടയ്ക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള അവസരം നല്‍കിയ പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനധികൃത താമസക്കാരെയാണ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം നാടുകടത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ഇവര്‍ക്ക് വീണ്ടും കുവൈറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കോടെയായിരിക്കും നാടുകടത്തുക.
ഇത് കൂടാതെ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് തുടരുകയാണ്. പരിശോധനകളിൽ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 24 വ്യക്തികളെ കസ്റ്റഡിയിലെടുത്തു, ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തുന്ന സമഗ്ര സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായി സാല്‍മിയയിലും പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്‍റെ സാന്നിധ്യത്തിലും നേരിട്ടുള്ള മേല്‍നോട്ടത്തിലും സാല്‍മിയയിൽ കഴിഞ്ഞയാഴ്ച്ചയും സുരക്ഷാ പരിശോധനകള്‍ നടന്നിരുന്നു.നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകള്‍ക്ക് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ഖുദാ, പ്രത്യേക സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
വീടുകള്‍ക്കകത്തും മറ്റും പരിശോധന നടത്തുന്നതിനായി വനിതാ പോലീസുകാരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. രാത്രി നടത്തിയ പരിശോധനകളില്‍ 2,763 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ടിക്കറ്റുകള്‍ നല്‍കി. 30 പുരുഷന്മാരും 28 സ്ത്രീകളും ഉള്‍പ്പെടെ 58 പേരെ അറസ്റ്റ് ചെയ്യുകയും 10 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവയില്‍ അറിയിച്ചിരുന്നു. ഇവരില്‍ പലരും വിവിധ കേസുകളിലും മറ്റും പോലാസിന് പിടികൊടുക്കാതെ ഒളിച്ചു താമസിക്കുന്നവരായിരുന്നു.
അതേസമയം ട്രാഫിക് നിയമലംഘനങ്ങൾക്ക് പണം നൽകണമെന്ന വ്യാജ സന്ദേശങ്ങൾക്കും വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയം മുഖേനയോ സഹേൽ ആപ്പ് വഴിയോ മാത്രമേ പണമിടപാടുകൾ നടത്താവൂവെന്നും മറ്റ് ഒരുതരത്തിലുമുള്ള പണമിടപാടുകൾ നടത്തരുതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ മന്ത്രാലയം ഒരിക്കലും ടെക്‌സ്റ്റ് മെസേജ് മുഖേന ഫൈൻ അറിയിപ്പുകൾ അയക്കില്ല.
അഥവ ഇത്തരം സന്ദേശങ്ങൾ ടെക്‌സ്റ്റ് മെസേജായി നിങ്ങൾക്ക് ലഭിച്ചാൽ അയച്ചയാളുടെ ഐഡിന്റിറ്റി പരിശോധിക്കുകയും സഹേൽ ആപ്പിലെ 'അമാൻ' സർവീസ് മുഖേന റിപ്പോർട്ട് ചെയ്യണം. കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് അവഗണിക്കരുത്. പൊതുജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha