Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്, ഈ വർഷത്തെ സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കനത്ത പിഴ ചുമത്തും, കമ്പളിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മന്ത്രാലയം

27 DECEMBER 2024 04:07 PM IST
മലയാളി വാര്‍ത്ത

ഒരോ വർഷം കഴിയുന്തോറും സ്വദേശിവത്ക്കരണ നിരക്ക് ഉയർത്തുകയാണ് യുഎഇ. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ കമ്പനിക്ക് കടുത്ത പിഴ ചുമത്തുന്നതിനാൽ പ്രവാസികൾ ജോലി ചെയ്തിരുന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ കമ്പനികൾ നിർബന്ധിരാകുന്നു. യുഎഇയിലെ സ്വകാര്യമേഖലാ കമ്പനികൾക്ക് ഈ വർഷം പൂർത്തിയാക്കേണ്ട സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം കൈവരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് രണ്ട് ശതമാനം വർധിപ്പിക്കണമെന്നാണ് വ്യവസ്ഥ. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചില നിർദിഷ്ട കമ്പനികൾക്കും ഇതേ സമയപരിധി ബാധകമാണ്. ഈ സ്ഥാപനങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്വദേശികളെ നിലനിർത്തി ജനുവരി ഒന്നിന് മുൻപ് ഒരു എമിറാത്തിയെയെങ്കിലും ജോലിക്കെടുക്കണം.

പ്രവാസികൾ ധാരളമായി തൊഴിലെടുക്കുന്ന 14 മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. ഐടി, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യസാമൂഹിക രംഗം, കലവിനോദം, ഖനനം,ക്വാറി, നിര്‍മാണ വ്യവസായങ്ങള്‍, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം കര്‍ശനമാക്കിയിരിക്കുന്നത്. തൊഴിൽ തേടുന്ന എമിറേറ്റികളെ നിയമിക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പിന്തുണാ പദ്ധതിയായ നഫീസ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അതോറിറ്റി കമ്പനികളോട് അഭ്യർഥിച്ചു.

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള വഞ്ചനാപരമായ നടപടികൾ സ്വീകരിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ തരംതാഴ്ത്തുക, അവരുടെ സാഹചര്യങ്ങൾ ശരിയാക്കാൻ ആവശ്യപ്പെടുക, അവരുടെ കേസുകൾ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുക എന്നിവ ഉൾപ്പെടെ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

കൂടാതെ, എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നിയമിക്കാത്ത ഓരോ എമിറാത്തി പൗരന്മാർക്കും 96,000 ദിർഹം എന്ന തോതിൽ അനുസരിക്കാത്ത കമ്പനികൾക്ക് സാമ്പത്തിക പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണം നടപ്പിലാക്കിയ ശേഷം നിലവിൽ 23,000 സ്വകാര്യ കമ്പനികളിലായി 124,000 എമിറാത്തി പൗരന്മാർ ജോലി ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികൾ എമിറേറ്റൈസേഷൻ നയങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന തൗത്തീൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ അംഗങ്ങളായ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതോറിറ്റി നൽകുന്ന സേവനങ്ങൾക്കുള്ള ഫീസിൽ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകളും സർക്കാർ സംവിധാനത്തിലെ മുൻഗണനകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ഇത് കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുഎഇ സ്വദേശിവൽക്കരണം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. നിശ്ചിത തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ' അധ്യാപകർ ' പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ നിയമിക്കാനാണ് പദ്ധതി. 4 ഘട്ടങ്ങളിലാണ് ഇതു പൂർത്തിയാക്കുക. കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്കു പുറമെ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (7 minutes ago)

ആഘോഷവുമായി രാജ്യം  (14 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (18 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (37 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (47 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends