മുഖ്യമന്ത്രി പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്....മലയാളം മിഷൻ സലാല ചാപ്റ്ററിൻ്റെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി

സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സലാലയിലെ പൊതു സമൂഹംൻ വരേവേൽപ്പാണ് നൽകിയത്, മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക/ഫിഷറീസ് മന്ത്രി സജി ചെറിയാൻ, നോർക്ക റൂറ്റ്സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം എ യൂസഫലി, സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലക് എന്നിവരും സലാലയിൽ എത്തി.
മലയാളം മിഷൻ സലാല ചാപ്റ്ററിൻ്റെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി. സലാലയിലെ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മലയാളം മിഷൻ്റെ പ്രത്യേക പവലിയൻ ഉയർന്ന് കഴിഞ്ഞു. ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി സലാലയിൽ എത്തുന്നത് അതിൻ്റെ ആവേശത്തിലാണ് പ്രവാസി സമൂഹം.
കേരളവുമായും മലയാളികളുമായി വളരെയേറെ അടുത്ത് ഇടപെടുന്നവരാണ് സലാലയിലെ തദ്ദേശിയർ. കേരളത്തേകുറിച്ചും മലയാളികളെ കുറിച്ചും ഏറെ മതിപ്പുള്ള സ്വദേശികളും മലയാളികളുടെ ഭരണാധികാരിയെ കാത്തിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























