മൂന്നുമാസത്തില്‍ നിന്ന് ഒരു മാസത്തിലേക്ക് ചുരുക്കി... ഉംറ തീര്‍ഥാടകര്‍ക്കുള്ള പ്രവേശന വിസയുടെ കാലാവധി കുറച്ച് സൗദി

ഉംറ തീര്‍ഥാടകര്‍ക്കുള്ള പ്രവേശന വിസയുടെ കാലാവധി കുറച്ച് സൗദി . വിസ അനുവദിക്കുന്ന തീയതിമുതല്‍ ഒരു മാസത്തേക്കാണ് പുതുക്കിയ കാലാവധി. മുമ്പ് മൂന്നുമാസമായിരുന്ന കാലാവധിയാണ് പുതിയ ഉത്തരവില്‍ ചുരുക്കിയത്.
അതേസമയം, തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചശേഷം രാജ്യത്തു തങ്ങാനായി അനുവദിച്ച കാലാവധിയില്‍ മാറ്റമില്ല. അത് മൂന്നുമാസമായി തുടരും. വിസാ കാലാവധി കുറച്ചതിനു പുറമെ, ഉംറ വിസ നിയമങ്ങളിലും ചില സുപ്രധാന മാറ്റങ്ങള്‍ മന്ത്രാലയം വരുത്തി. വിസ അനുവദിച്ച തീയതിമുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ഥാടകന്‍ സൗദിയില്‍ പ്രവേശിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍, ഉംറ വിസ റദ്ദാക്കപ്പെടുമെന്നും ഭേദഗതിയിലുണ്ട്.
അതേസമയം, പുതിയ സീസണ്‍ ജൂണ്‍ തുടക്കത്തില്‍ ആരംഭിച്ചശേഷം ഇതുവരെ വിദേശ തീര്‍ഥാടകര്‍ക്കായി നല്‍കിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha

























