യുഎഇ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ

രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി. ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം അബുദാബിയിൽ എത്തിയത്.
അൽ ബത്തീൻ വിമാനത്താവളത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കുന്നതാണ്. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























