മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

കേരളത്തിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്. കേരളത്തിന്റേത് വലിയ നേട്ടമാണെന്നും മറ്റുള്ളവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും അബുദാബിയിൽ നടന്ന പരിപാടിയിൽ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലാണ് മന്ത്രി പ്രശംസിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്ദ്യമങ്ങളുമായി കേരളം മുന്നോട്ടുപോവുകയാണ്. സഹിഷ്ണുതകൊണ്ടും മൂല്യബോധംകൊണ്ടും ആഗോള ശ്രദ്ധനേടിയവരാണ് മലയാളികളെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക് പറഞ്ഞു.
അബൂദബിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ശൈഖ് നഹ്‌യാൻ. മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞാണ് യുഎഇ സഹിഷ്ണുതാ മന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപനത്തെ അഭിനന്ദിച്ചത്. മുഖ്യമന്ത്രിയും വേദിയിലും സദസിലുമുണ്ടായിരുന്നവരും കൈയടിയോടെയാണ് ഇത് സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു.
കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ്, ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദ്ദം, ടെക്നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു.
https://www.facebook.com/Malayalivartha























