നാട്ടിലേക്ക് തുടർ ചികിത്സയ്ക്കായി പോയ തൃശ്ശൂർ പോർക്കളം സ്വദേശി വിമാനത്തിൽ വെച്ച് മരിച്ചു....

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു...
സങ്കടക്കാഴ്ചയായി... തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരിച്ചു.
നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടുകയും ആൻജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. റിയാദിൽനിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരിച്ചു.
തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടന്നു.
35 വർഷമായി റിയാദ് നഗരത്തിന് സമീപം ദുർമയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലിഷ, മക്കൾ: അപർണ, അഭിനവ്.
"
https://www.facebook.com/Malayalivartha

























