അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;

ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രകൃതിവാതകത്താലും എണ്ണ ശേഖരത്താലും സമ്പന്നമായ ഖത്തര്‍ ലോകത്തിലെ തന്നെ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്. ഷെയ്ഖ് തമീം ഉള്‍പ്പെടുന്ന അല്‍-താനി കുടുംബമാണ് രണ്ട് നൂറ്റാണ്ടോളമായി ഖത്തറിലെ ഭരണാധികാരികള്‍. അതിനാല്‍ തന്നെ സമ്പന്നമായ രാജ്യത്തെ അതിസമ്പന്നമായ കുടുംബമാണ് അല്‍ത്താനി. രാജകുടുംബത്തിലെ എല്ലാ പുരുഷന്മാരേയും ഷെയ്ഖ് എന്നും സ്ത്രീകളെ ഷെയ്ഖ എന്നുമാണ് അഭിസംബോധന ചെയ്യുക. പിതാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍-താനിയുടെ പിന്‍ഗാമിയായാണ് ഷെയ്ഖ് തമീം ഖത്തറിന്റെ അമീറാകുന്നത്.
ഏകദേശം 335 കോടി ഡോളറാണ് ഖത്തര്‍ രാജകുടുംബത്തിന്റെ ആകെ ആസ്തിയെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജവംശങ്ങളിലൊന്നാണ് ഖത്തറിലെ അല്‍-താനി രാജകുടുംബം. ഷെയ്ഖ് തമീമിന്റെ മാത്രം ആസ്തി 2 ബില്യണ്‍ ഡോളറിന് മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ എണ്ണ ശേഖരത്തില്‍ നിന്നും പ്രകൃതി വാതകത്തില്‍ നിന്നുമുള്ള വരുമാനം മാത്രമല്ല, രാജകുടുംബത്തിന്റെ വരുമാനം ലഭിക്കുന്നത്. വിശാലമായ ആഗോള നിക്ഷേപവും രാജകുടുംബത്തിന് സമ്പത്ത് കൊണ്ടുവരുന്നു
ലോകത്തെ എണ്ണംപറഞ്ഞ ധനികരില്‍ ഒരാളാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഏറ്റവും പ്രായം കുറഞ്ഞ ഗള്‍ഫ് ഭരണാധികാരി. ഖത്തറില്‍ മാത്രമല്ല, യൂറോപ്പിലും ആസ്തികളുടെ കൂമ്പാരമുള്ള രാഷ്ട്ര നേതാവാണ് ശൈഖ് തമീം.
രാജകീയതും ആഡംബരവുമെല്ലാം ഒത്തുചേരുന്നതാണ് ഖത്തര്‍ അമീറിന്റെ ജീവിതം. കുറഞ്ഞ പ്രായത്തില്‍ ഭരണം ഏറ്റെടുത്ത അദ്ദേഹത്തെ ഒതുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും എല്ലാത്തിനെയും അതിജീവിച്ചാണ് അമീര്‍ ഇന്നും തിളങ്ങി നില്‍ക്കുന്നത്. ഇന്ന് ലോകത്തെ മധ്യസ്ഥ ശ്രമങ്ങളുടെ ആസ്ഥാനമാണ് ഖത്തര്‍. ഖത്തറിന്റെ പ്രതികരണത്തിന് വേണ്ടി ലോകം കാതോര്‍ക്കുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദോഹയിലെ റോയല്‍ പാലസിലാണ് രാജകുടുംബത്തിന്റെ താമസം. 15 കൊട്ടാരങ്ങളും 500 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുള്ള 1 ബില്യണ്‍ ഡോളര്‍ (നൂറ് കോടിയോളം രൂപ) വിലമതിക്കുന്ന സ്വര്‍ണത്താല്‍ അലങ്കരിച്ച വാസ്തുവിദ്യാ അത്ഭുതമാണ് ദോഹയിലെ റോയല്‍ പാലസ്. ഒമാനിലും അമീറിന് കൊട്ടാരമുണ്ട്. മുന്‍ അമീറിന്റെ ഭാര്യമാരില്‍ ഒരാളായ ഷെയ്ഖ മോസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നെദ് ലണ്ടനില്‍ 2013 ല്‍ 140 മില്യണ്‍ ഡോളറിന് വാങ്ങിയ മൂന്ന് കോണ്‍വാള്‍ ടെറസ് സമന്വയിപ്പിച്ച് 17 കിടപ്പുമുറികളും 14 ലോഞ്ചുകളും സിനിമാ ഹാളും സ്വിമ്മിങ് പൂളും ജ്യൂസ് ബാറുമെല്ലാമുള്ള അത്യാഡംബര വസതിയാക്കി മാറ്റി.
ലോകത്തിലെ ഏറ്റവും ആഡംബരമേറിയതും വിലയേറിയതുമായ ഉല്ലാസ ബോട്ടിന്റെ ഉടമ കൂടിയാണ് ഇന്നത്തെ ഖത്തര്‍ അമീര്‍. 400 മില്യണ്‍ ഡോളര്‍ മൂല്യം ഷെയ്ഖ് തമീമിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടിന്റെ വില. ഹെലികോപ്റ്റര്‍ പാഡും വിനോദത്തിനായി ഒന്നിലധികം ഡെക്കുകളും അടങ്ങുന്ന ഈ നൗകയ്ക്ക് 124 മീറ്ററാണ് നീളം.
സ്വന്തമായി വിമാനക്കമ്പനിയുള്ള രാജകുടുംബമാണ് ഖത്തറിലേത്. 1977 ലാണ് ഖത്തര്‍ അമീറി ഫ്‌ളൈറ്റ് സ്ഥാപിതമാകുന്നത്. രാജകുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ വിമാനക്കമ്പനി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ബോയിങ് 747-8 ജെറ്റുകള്‍ ഉള്‍പ്പെടെ 14 വിമാനങ്ങളാണ് ഖത്തര്‍ അമീറി ഫ്‌ളൈറ്റില്‍ ഉള്ളത്. 400 മില്യണ്‍ ഡോളറാണ് ഒരു ബോയിങ് 747-8 ജെറ്റിന്റെ വില. ഇതുകൂടാതെ, 100 മില്യണും 500 മില്യണും വില വരുന്ന എയര്‍ ബസ് മോഡലുകളുമുണ്ട്.
ബുഗാട്ടി ഡിവോ, വെയ്റോണ്‍, ചിറോണ്‍, ലാഫെരാരി അപെര്‍ട്ട, ലംബോര്‍ഗിനി സെന്റിനാരിയോ, മെഴ്സിഡസ് എഎംജി 6ഃ6, റോള്‍സ് റോയ്സ് ഫാന്റം തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച കാറുകളുടെ വമ്പന്‍ ശേഖരവും ഷെയ്ഖ് തമീമിന് ഉണ്ട്.
ഇതിനെല്ലാം പുറമേയാണ്, രാജകുടുംബം സ്വന്തമാക്കിയ പെയിന്റിങ്ങുകളും ആര്‍ട്ട് വര്‍ക്കുകളും. മികച്ച കലാസൃഷ്ടികള്‍ക്കായി കോടികളാണ് രാജകുടുംബം ചെലഴിക്കുന്നത്.
കായിക മേഖലയിലും രാജകുടുംബത്തിന് നിക്ഷേപമുണ്ട്. 2004 ലാണ് ഷെയ്ഖ് തമീം ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് (QSI) സ്ഥാപിക്കുന്നത്. ഫുട്‌ബോള്‍ ക്ലബ്ബായ പിഎസ്ജിയടക്കമുള്ള ക്ലബ്ബുകള്‍ ക്യുഎസ്‌ഐയുടെ ഉടമസ്ഥതയിലുള്ളതാണ്. ബാര്‍ക്ലേസ്, ഫോക്‌സ്വാഗണ്‍, ഹീത്രോ വിമാനത്താവളം, എംപയര്‍ സ്റ്റേറ്റ് കെട്ടിടം എന്നിവയിലെല്ലാം ക്യുഎസ്‌ഐക്ക് നിക്ഷേപമുണ്ട്. 2022 ഫിഫ ഒളിമ്പിക്‌സിനായി 300 ബില്യണ്‍ ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.
അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെയും ശൈഖ മുസ ബിന്‍ത് നാസറിന്റെ നാലാമത്തെ മകനായി 1980ലാണ് ശൈഖ് തമീം ജനിച്ചത്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബ്രിട്ടനിലായിരുന്നു ഉന്നത പഠനം. സൈനിക പരിശീലനം കൂടി കഴിഞ്ഞ ശേഷം മടങ്ങിയെത്തി ഖത്തര്‍ സൈന്യത്തിന്റെ ഭാഗമായി. 2003ല്‍ സഹോദരന്‍ ശൈഖ് ജാസിം അധികാരത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ ശൈഖ് തമീമിന് അന്നത്തെ അമീര്‍ പരിശീലനം നല്‍കി.
10 വര്‍ഷത്തിന് ശേഷം 33ാം വയസില്‍ ഖത്തറിന്റെ അമീറായി. ഗള്‍ഫിലെ പ്രായം കുറഞ്ഞ ഭരണാധികാരി എന്ന ഖ്യാതിയും സ്വന്തമാക്കി. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അയല്‍രാജ്യങ്ങളുടെ ഉപരോധം നേരിടേണ്ടി വന്നു. നാല് വര്‍ഷം നീണ്ട ഉപരോധം ഖത്തറിന്റെ അന്തസ്സിന് ഒരു കോട്ടവും തട്ടിച്ചില്ല. നിലപാടില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ശൈഖ് തമീം പ്രഖ്യാപിച്ചപ്പോള്‍ അയല്‍രാജ്യങ്ങള്‍ സമാധാന കരാറിലെത്തി.
ദോഹയിലെ അമീറിന്റെ കൊട്ടാരം ഭൂമിയിലെ ആഡംബരത്തിന്റെ അവസാന വാക്കാണ്. 15 ചെറു കൊട്ടാരങ്ങള്‍ ചേര്‍ന്നതാണ് ഈ പാലസ്. ഏകറുകളോളം നീണ്ടു കിടക്കുന്ന ഈ കൊട്ടാരത്തില്‍ നൂറുകണക്കിന് മുറികളുണ്ട്. കാര്‍ പാര്‍ക്കിങ് കേന്ദ്രം, ആഡംബര സൗകര്യങ്ങള്‍, വിദേശ നേതാക്കളെ സ്വീകരിക്കാനുള്ള മുറികള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.
ശൈഖ് തമീമിന്റെ ഒമാന്‍ വസതി വൈറ്റ് പാലസ് എന്നാണ് അറിയപ്പെടുന്നത്. കടല്‍നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഈ വസതി അടുത്ത കാലത്താണ് നിര്‍മാണം പൂര്‍ത്തിയായത്. ശൈത്യകാലത്ത് ഖത്തര്‍ അമീര്‍ ഇവിടെയാണ് താമസിക്കുക. ലണ്ടനില്‍ 140 ദശലക്ഷം ഡോളറിന്റെ ബംഗ്ലാവ് അമീറിനുണ്ട്. കോണ്‍വാള്‍ ടെറസ് മേഖലയില്‍ രണ്ട് മറ്റു വീടുകളും അമീറിനുണ്ട്. ലണ്ടനിലെ മിക്ക പ്രദേശങ്ങളിലും കമ്പനികളിലും ഓഹരി പങ്കാളിത്തം വേറെ.
ശൈഖ് തമീമിന്റെ ആഡംബര നൗക ഒഴുകുന്ന കൊട്ടാരം എന്നാണ് അറിയപ്പെടുക. 500 ദശലക്ഷം ഡോളര്‍ ആണ് ഇതിന്റെ മൂല്യം. ഒട്ടേറെ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും ഇതിലുണ്ട്. കുടുംബത്തോടൊപ്പമാണ് ഇതില്‍ അദ്ദേഹം ഇടവേളകളില്‍ നൗകയിലെ താമസത്തിന് എത്താറുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന ആഡംബര വിമാനം ഖത്തര്‍ സമ്മാനിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും അടുത്തിടെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























